യുഎഇയില്‍ കണ്ണൂര്‍ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

0
104

ദുബായ്: ദുബായിലെ താമസസ്ഥലത്ത് കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഷാജി ആലത്തുംകണ്ടിയില്‍(40)ആണ് മരിച്ചത്. ഞായറാഴ്ചയാണ് ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

13 വര്‍ഷമായി ദുബായിലെ ദൈറയില്‍ താമസിച്ച് വരികയായിരുന്ന അദ്ദേഹം ഗോള്‍ഡ് സൂഖില്‍ ആഭരണ നിര്‍മ്മാണശാല നടത്തുകയായിരുന്നു. മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നെന്നും തുറക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നെന്നും ഷാജിയുടെ ബന്ധുവിനെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here