ജയ്പുർ:സച്ചിന് പൈലറ്റിനെ ഒന്നിനും കൊള്ളാത്തവനെന്ന പരാമർശത്തിൽ ക്ഷമ ചോദിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. എല്ലാം മറക്കണമെന്നും ക്ഷമിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുകള്‍ ക്ഷമിക്കണം. അത് ജനാധിപത്യത്തിനു വേണ്ടിയാണ്. ജനാധിപത്യം അപകടത്തിലാണ്. 100ല്‍ അധികം എംഎല്‍എമാര്‍ എനിക്കൊപ്പമുണ്ടായിരുന്നു. അത് തന്നെ ശ്രദ്ധേയമായിരുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് ഈ പോരാട്ടം, കര്‍ണാടകയിലും മധ്യപ്രദേശിലും ചെയ്ത കാര്യങ്ങള്‍ രാജസ്ഥാനില്‍ ചെയ്യുന്നതില്‍ ബിജെപി പരാജയപ്പെട്ടു. ജനാധിപത്യത്തിനു വേണ്ടി ഞങ്ങള്‍ ഒന്നിക്കും ഗെഹ്ലോട്ട് പറഞ്ഞു.
കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഒരു മാസത്തിലധികമായി നിന്ന രാജസ്ഥാന് രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചത്.