കുടുംബവഴക്ക് ; അഞ്ചലിൽ ഭാര്യ പിതാവിനെ യുവാവ് കുത്തിക്കൊന്നു

0
106

കൊല്ലം: അഞ്ചലിൽ ഭാര്യ പിതാവിനെ യുവാവ് കുത്തിക്കൊന്നു. ഇടമുളയ്ക്കൽ സ്വദേശി സാംസണാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച സജീറിനെ അഞ്ചൽ പൊലീസ് പിടികൂടി.കുടുംബ വഴിക്കിനിടെയായിരുന്നു കൊലപാതകം.

സാംസണും മകളുടെ ഭർത്താവായ സജീറും തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രാത്രിയും വഴക്കുണ്ടായി. അടിപിടി കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.

സാരമായി പരുക്കേറ്റ് റോഡിൽ കിടന്ന സാംസണെ നാട്ടുകാർ ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here