ഇന്ന് അന്താരാഷ്ട്ര ആന ദിനം

0
104

പാലക്കാട്: ലോകത്തെ ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ലോകമാകെ കൈകോര്‍ക്കണമെന്ന സന്ദേശമുയര്‍ത്തി ഇന്ന് അന്താരാഷ്ട്ര ആന ദിനം.2011 -ൽ കനേഡിയൻ ചലച്ചിത്ര നിർമാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലാൻഡിലെ എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ കെ.എസ്. ദർദരാനന്ദ എന്നിവർ ചേർന്ന് ആവിഷ്കരിച്ചതാണ് ലോക ആനദിനം.

അതേസമയം നോട്ടപ്പിഴവും പരിപാലനത്തിലെ അശാസ്ത്രീയതയും കാരണം കേരളത്തില്‍ നാട്ടാനകള്‍ ചരിയുന്നത് തുടര്‍ക്കഥയാവുകയാണ്. രണ്ടുവര്‍ഷത്തിനിടെ 35 നാട്ടാനകളാണ് കേരളത്തില്‍ ചരിഞ്ഞത്. ആനകള്‍ നാട്ടിലും കാട്ടിലും സുരക്ഷിതരല്ലെന്ന യാഥാര്‍ത്ഥ്യമാണ് സമീപകാലത്തെ സംഭവങ്ങള്‍.

പാലക്കാട് തിരുവിഴാംകുന്നിനടുത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത് ഉള്‍പ്പെടെ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ 5 കാട്ടാനകള്‍ ദുരൂഹ സാഹചര്യത്തില്‍ സംസ്ഥാനത്ത് ചരിഞ്ഞു. കേരളത്തില്‍ ഇപ്പോഴുളളത് 521ആനകള്‍ മാത്രം. പരിപാലത്തിലെ പാളിച്ച കാരണം വന്ന പാദരോഗവും എരണ്ടകെട്ടും കൊണ്ട് 2 വര്‍ഷത്തിനിടെ 35 നാട്ടാനകള്‍ ചരിഞ്ഞു.

ആനയുടെ 10 വിദഗ്ധ ഡോക്ടര്‍മാര്‍ മാത്രമാണ് ആകെയുള്ളത്. രോഗ നിര്‍ണയത്തിന് പോലും സംവിധാനങ്ങളില്ല. ആനപ്രേമത്തിലുപരി വരുമാനമാര്‍ഗം കൂടിയാണ് സംസ്ഥാനത്ത് നാട്ടാനകള്‍. കൊവിഡ് കാലത്ത് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും സ്ഥാനമില്ലാത്തതിനാല്‍ ആ വഴിക്കുളള വരുമാനവും നിലച്ചത് പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here