കോഴിക്കോട്: ഈ വര്‍ഷം വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ച പതിനൊന്നായിരത്തിലേറെ പേരുടെ പെന്‍ഷന്‍ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതാണ് വൈകാൻ കാരണമായത്.
പതിനൊന്നായിരത്തിലധികം പേരാണ് പെന്‍ഷന്‍ ആനുകൂല്യം മുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. പ്രിസം സോഫ്റ്റ് വെയറിലൂടെ ഓണ്‍ലൈനായാണ് പെന്‍ഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും അനുവദിക്കുന്നതും. എന്നാല്‍ മുഴുവന്‍ ജീവനക്കാരുടേയും വിവരങ്ങള്‍ ഈ സോഫ്റ്റ്‌വെയറില്‍ ലഭ്യമല്ലാത്തതിനാല്‍ ഫയലുകള്‍ നേരിട്ട് പരിശോധിച്ച ശേഷമേ പെന്‍ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിയൂ.70 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനമായതിനാല്‍ അപേക്ഷകള്‍ പരിശോധിക്കുക പ്രായോഗികമല്ലന്നെതാണ് തടസ്സം.