തമിഴിലെ യുവതാരങ്ങളിൽ പ്രമുഖനാണ് ജീവ.ബോക്സ് ഓഫീസിൽ വിജയം കുറിക്കാൻ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബോക്‌സോഫീസിൽ വിജയം കുറിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. നവാഗതനായ ബാലസുബ്രമണി സംവിധാനം ചെയ്യുന്ന ബ്ലാക്ക് ആണ് ജീവയുടെതായി എത്തുന്ന പുതിയ ചിത്രം. ഹെറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്.നവദമ്പതികൾ പുതിയ ഒരു അപാർട്‌മെന്റിൽ എത്തുന്നതും അവിടെ താമസം തുടങ്ങിയ ശേഷം ഇരുവരും നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നടൻ ആര്യയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. പൊട്ടൻഷ്യൽ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം ഗോകുൽ ബിനോയ്, സംഗീതസംവിധാനം സാം സിഎസ്, എഡിറ്റർ ഫിലോമിൻ രാജ്, സ്റ്റണ്ട് കൊറിയോഗ്രാഫർ മെട്രോ മഹേഷ്, ഗാനരചയിതാക്കൾ മദൻ കാർക്കി, ചന്ദ്രു, കൊറിയോഗ്രാഫർ ഷെരീഫ് എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.