കോവിഡ് പ്രതിരോധത്തിന്റെ രീതി മാറ്റാൻ പുതുവഴികൾ തേടി പൊലീസ്

0
87

കോവിഡ് പ്രതിരോധത്തിന്റെ‌ രീതി മാറ്റാന്‍ പൊലീസ് നീക്കം. നിയന്ത്രണമേഖലകളിലെ ജനങ്ങളുടെ എതിര്‍പ്പും രോഗവ്യാപനം കൂടുന്നതുമാണ് കാരണം. പുതിയ രീതികള്‍ ആലോചിക്കാന്‍ പൊലീസ് ഉന്നതതല അവലോകനയോഗം ചേരും. മാറ്റത്തിന്റെ സൂചന നല്‍കി തിരുവനന്തപുരത്ത് ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് പൊലീസ് ബോധവത്കരണം നടത്തി.

പൂന്തുറ, പുല്ലുവിള, അഞ്ചുതെങ്ങു തുടങ്ങി നിയന്ത്രണം കടുപ്പിച്ചിടങ്ങളിലെല്ലാം പ്രതിഷേധവും വ്യാപകമാണ്. കോവിഡ് പ്രോട്ടോക്കോളെല്ലാം ലംഘിച്ച് ജനങ്ങള്‍ കൂട്ടം കൂടി പൊലിസിനെ എതിര്‍ക്കുന്നു. നിയന്ത്രണങ്ങളില്‍ പൊറുതിമുട്ടിയെന്നാണ് നാട്ടുകാരുടെ പരാതി. ഒന്നരമാസമായി തുടരുന്ന നിയന്ത്രണങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുണ്ടെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് ഇനിയുള്ള നടപടികള്‍ക്ക് അവരുടെ സഹകരണം തേടുന്നത്.

തിരുവനന്തപുരം റൂറലില്‍ 47 ഇടങ്ങളില്‍ ജനങ്ങളെ പങ്കെടുപ്പിച്ച് കോവിഡ് പ്രതിഞ്ജ നടത്തി. രോഗവ്യാപനം തീവ്രമായി തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here