വിനേഷ് ഫോഗട്ടിൻ്റെ ഹർജിയിൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് (സിഎഎസ്) വിധി പറയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഓഗസ്റ്റ് 16 ന് ഇന്ത്യൻ സമയം രാത്രി 9 30 നാണ് വിധി പറയുക. ഇത് മൂന്നാം തവണയാണ് കായിക കോടതി വിഷയത്തിൽ സമയം നീട്ടി ചോദിക്കുന്നത്. പാരീസ് ഒളിമ്പിക്‌സിൽ നിന്നുണ്ടായ തൻ്റെ അയോഗ്യതയെ ചോദ്യം ചെയ്താണ് വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിൻ്റെ അപേക്ഷ.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിൻ്റെയും തീരുമാനത്തെ ചോദ്യം ചെയ്താണ് വിനേഷ് ഫോഗട്ടും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അപ്പീൽ നൽകിയിരുന്നത്.
“ഒളിമ്പിക് ഗെയിംസിനായുള്ള CAS ആർബിട്രേഷൻ നിയമങ്ങളുടെ ആർട്ടിക്കിൾ 18 ൻ്റെ പ്രയോഗത്തിലൂടെ, CAS അഡ്‌ഹോക്ക് ഡിവിഷൻ പ്രസിഡൻ്റ് പാനലിന് തീരുമാനമെടുക്കാനുള്ള സമയപരിധി 2024 ഓഗസ്റ്റ് 16 ന് 6 മണി വരെ (പാരീസ് സമയം) നീട്ടുന്നു.” സിഎഎസിൻ്റെ അഡ്‌ഹോക്ക് ഡിവിഷൻ പറഞ്ഞു.