കൊല്ലം സദാനന്ദപുരത്ത് അവദൂതാശ്രമത്തിലെ സ്വാമി രാമാനന്ദ ഭാരതിയെ ആക്രമിച്ചതായി പരാതി. കണ്ണിൽ മുളകു പൊടി വിതറിയാണ് മർദ്ദിച്ചതെന്ന് സ്വാമിയുടെ മൊഴി. അടുത്ത മഠാധിപതി ആകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് ആശ്രമത്തിൽ വച്ച് സ്വാമി രാമാനന്ദഭാരതിയെ ആക്രമിച്ചത്. മുറിയിലെത്തിയ അക്രമി മുളകുപൊടി വിതറി മർദ്ദിച്ചു വെന്നും ആശ്രമം വിട്ട് പോകണം എന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
പരിക്കേറ്റ സ്വാമിയെ പോലീസ് എത്തിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ആശ്രമത്തിലെ മറ്റ് സ്വാമിമാരുമായി രാമാനന്ദ ഭാരതിക്ക് തർക്കം ഉണ്ടായിരുന്നു തുടർന്ന് കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണം നേടി. രാമാനന്ദ ഭാരതി സ്വാമികൾ അടുത്ത മഠാധിപതി ആകുന്നതിൽ ബന്ധപ്പെട്ട വിരോധമാണ് മർദ്ദനത്തിന് കാരണം എന്നും പരാതിയിലുണ്ട്. കേസെടുത്ത കൊട്ടാരക്കര പോലീസ് അന്വേഷണം ആരംഭിച്ചു.