‘ഗുഡ് മോർണിങ്’ ഒഴിവാക്കാൻ ഹരിയാന; ഇനി ‘ജയ് ഹിന്ദ്’ മതി.

0
37

ചണ്ഡിഗഡ്: സര്‍ക്കാര്‍ സ്കൂളുകളില്‍ സ്വാതന്ത്ര്യദിനം മുതൽ ‘ഗുഡ് മോണിങ്’ പറയുന്നതിന് പകരം ഇനി മുതൽ ‘ജയ് ഹിന്ദ്’ മതിയെന്ന് ഹരിയാന സർക്കാർ . വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തുന്നതിനായാണ് തീരുമാനം എന്നാണ് സർക്കാരിന്റെ വാദം. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.കുട്ടികൾക്കിടയിൽ ആഴത്തിൽ ദേശസ്നേഹവും ദേശീയതയെ കുറിച്ചുള്ള അഭിമാനവും വളർത്തുന്നതിന് ആണ് ഗുഡ്മോണിങ് പറയുന്നതിന് പകരം ജയ് ഹിന്ദ് മതിയെന്ന് തീരുമാനം എടുത്തിരിക്കുന്നത്.അതുവഴി വിദ്യാർത്ഥികളിൽ ദേശീയ ഐക്യവും സമ്പന്നമായ ഇന്ത്യയുടെ ചരിത്രത്തോടുള്ള ആദരവും വർദ്ധിക്കും.എല്ലാദിവസവും പറയുന്നതോടെ ഇത് പ്രചോദിപ്പിക്കപ്പെടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

സ്വാതന്ത്ര്യ സമരകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ആവിഷ്കരിച്ചതാണ് ജയ്ഹിന്ദ് എന്ന പദം .പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം സായുധസേന ഇത് സ്വീകരിച്ചു. സ്വാതന്ത്ര്യസമരസേനാനികൾ സഹിച്ച ത്യാഗങ്ങളെ അനുസ്മരിക്കാൻ ഈ ദേശസ്നേഹ ആശംസ വിദ്യാർഥികളെ സഹായിക്കും. ജയ്ഹിന്ദ് എന്നത് പ്രാദേശിക ഭാഷ സാംസ്കാരിക വ്യത്യാസങ്ങൾക്കതീതമാണ് .പതിവ് ഉപയോഗം വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കിടയിൽ ഇത് ഐക്യവും അച്ചടക്കവും വളർത്തും ഇന്ത്യയുടെ വികസനത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യാൻ വിദ്യാർത്ഥികളെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് സർക്കുലറിൽ പറയുന്നു.

എന്നാൽ ഇത് നിർബന്ധമല്ലെന്നും കേവലം നിർദ്ദേശം മാത്രമാണെന്നും ആണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.ഇത് പാലിച്ചില്ലെങ്കിൽ ശിക്ഷ ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു .ഗുഡ്മോർണിംഗ് ജയ്ഹിന്ദ് എന്നീ രണ്ട് ആശംസകളും ഉപയോഗിക്കാവുന്നതാണ് എന്ന് ഫെഡറേഷൻ ഓഫ് പ്രൈവറ്റ് കോഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫുൾ ഫ്യൂഷൻ ചർമ്മ പറഞ്ഞു. അതേസമയം ഒറ്റരാത്രികൊണ്ട് വിദ്യാർത്ഥികളുടെ ശീലങ്ങൾ മാറ്റുന്നത് ബുദ്ധിമുട്ടാണ് തുടക്കത്തിൽ വിദ്യാർത്ഥികൾ നമസ്തേ എന്നാണ് അഭിവാദ്യം ചെയ്തിരുന്നത് നമസ്തേ എന്നതിൽ നിന്ന് ഗുഡ്മോണിങ് എന്നതിലേക്ക് മാറാൻ വർഷങ്ങൾ എടുത്തു. വിദ്യാർഥികൾ അവരുടെ ചുറ്റുപാടുകൾ അടുത്ത് നിൽക്കുന്ന സമ്പ്രദായങ്ങളാണ് എളുപ്പത്തിൽ സ്വീകരിക്കുന്നത് എന്ന് സർക്കാർ സ്കൂൾ അധ്യാപകരുടെ സംഘടന ജനറൽ സെക്രട്ടറി പ്രഭു സിംഗ് അഭിപ്രായപ്പെടുന്നു.

പതിനാലായിരത്തി മുന്നൂറ് സർക്കാർ സ്കൂളുകളിലായി 23.10 ലക്ഷം വിദ്യാർത്ഥികളാണ് ഹരിയാനയിൽ ഉള്ളത് കൂടാതെ 7,000 ത്തോളം സ്വകാര്യ സ്കൂളുകളിലായി ഇത്രത്തോളം തന്നെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here