മൾട്ടി സ്റ്റാർ സാന്നിദ്ധ്യവുമായി അർജുൻ സർജയുടെ ‘വിരുന്ന്’ ഒഫീഷ്യൽ ടീസർ.

0
32

മൾട്ടിസ്റ്റാർ സാന്നിദ്ധ്യത്തിലൂടെ എത്തുന്ന ‘വിരുന്ന്’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്‌തു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ. ഗിരീഷ് നെയ്യാറാണ്. തെന്നിന്ത്യൻ ആക്ഷൻ ഹീറോ അർജുൻ സർജ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദക്ഷിണേന്ത്യൻ ഭാഷകളിലെ നടി നിക്കി ഗിൽറാണി നായികയാകുന്നു.

ഏറെ ദുരൂഹതകൾ നിറഞ്ഞതാണ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ. ഉദ്വേഗവും, സസ്പെൻസുമൊക്കെ ഈ ടീസറിൽ വ്യക്തമാകുന്നു. ഇത് ചിത്രത്തിൻ്റെ പൊതുസ്വഭാവം തന്നെയാണന്നത് വ്യക്തം.

ആഗസ്റ്റ് 23ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായാണ് ടീസർ പുറത്തുവന്നത്. മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ് എന്നിവരും മുഖ്യ കഥാപാത്രങ്ങളാകും. ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പെരടി, അജയ് വാസുദേവ്, സോനാ നായർ എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ – ദിനേശ് പള്ളത്ത്, ഗാനങ്ങൾ – കൈതപ്രം, റഫീഖ് അഹമ്മദ്, സംഗീതം – രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം- റോണി റാഫേൽ, ഛായാഗ്രഹണം- രവിചന്ദ്രൻ, എഡിറ്റിംഗ് – വി.റ്റി. ശ്രീജിത്ത്, കലാസംവിധാനം – സഹസ് ബാല, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ- അരുൺ മനോഹർ, നിശ്ചല ഛായാഗ്രഹണം- ശ്രീജിത്ത് ചെട്ടിപ്പടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അഭിലാഷ് അർജുൻ, നിർമാണ നിർവഹണം – അനിൽ അങ്കമാലി, രാജീവ് കൊടപ്പനക്കുന്ന്, പി.ആർ.ഒ.- വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here