വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നലെ രാത്രിയോടെ താൽക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ പുനരാരംഭിച്ചു. ഇതുവരെ മാത്രം 151 മരണം സ്ഥിരീകരിച്ചു.
പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചിരുന്നു. മൃതദേഹങ്ങളെല്ലാം മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്.മുണ്ടക്കെെയിൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാനൂറോളം വീടുകളിൽ അവശേഷിക്കുന്നത് മുപ്പത്തിയഞ്ചോളം വീടുകൾ മാത്രം.
മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികളുമായി അധികൃതർ. താല്‍ക്കാലിക പാലത്തിൻ്റെ ഭാഗങ്ങള്‍ കരമാര്‍ഗവും ഹെലികോപ്റ്ററിലും എത്തിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.
85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുക, ചെറിയ മണ്ണുമാന്തി ഉള്‍പ്പെടെ പോകാനാവും. മഴ മാറി നില്‍ക്കുന്നത് ആശ്വാസം നല്‍കുന്നുണ്ടെന്നും, പുഴയിലെ ഒഴുക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.വയനാട്ടിലെ ദുരിതപ്രദേശങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ആരിഫ് മുഹമ്മദ് ഖാനും സന്ദർശിക്കുംഉരുൾപൊട്ടലിൽ തകർന്ന വീടുകളിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുക്കണമെങ്കിൽ കോൺക്രീറ്റ് മുറിക്കാനുള്ള മെഷീനുകൾ വേണമെന്ന് രക്ഷാപ്രവർത്തകർഉരുൾപൊട്ടലിൽ തകർന്ന വീടുകളിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുക്കണമെങ്കിൽ കോൺക്രീറ്റ് മുറിക്കാനുള്ള മെഷീനുകൾ വേണമെന്ന് രക്ഷാപ്രവർത്തകർ.