ഒരു ഒളിമ്ബിക്സില്‍ 2 മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മനു ഭാകര്‍.

0
40

തോക്കിന്റെ പ്രശ്നം കാരണം പരാജയപ്പെട്ടു ടോക്കിയോയില്‍ കണ്ണീർ അണിഞ്ഞു നിന്ന അതേ മനു ഭാകർ ഇന്ന് പാരീസില്‍ ചരിത്രം എഴുതിക്കൊണ്ടാണ് അതിനു പ്രതികാരം ചെയ്യുന്നത്.

സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഒളിമ്ബിക്സില്‍ 2 മെഡലുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി മനു മാറി. 2 ഒളിമ്ബിക്സ് മെഡലുകള്‍ ഉള്ള അപൂർവം ഇന്ത്യൻ താരങ്ങളുടെ പട്ടികയിലേക്കും മനു എത്തി.

ഇന്ന് സരബ്‌ജോത് സിങിന് ഒപ്പം 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേടിയാണ് മനു തന്റെ രണ്ടാം മെഡല്‍ പാരീസില്‍ നേടിയത്. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റള്‍ ഇനത്തില്‍ മനു വെങ്കല മെഡല്‍ നേടിയിരുന്നു. ഇന്ത്യക്കായി ഒളിമ്ബിക് മെഡല്‍ നേടിയ ആദ്യ വനിത ഷൂട്ടറും കൂടിയാണ് മനു. ഇനി വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും ഷൂട്ട് ചെയ്യാൻ ഇറങ്ങുന്ന മനു പാരീസില്‍ മൂന്നാം മെഡല്‍ ആവും ലക്ഷ്യം വെക്കുക. 22 കാരിയായ മനുവില്‍ ഇനിയും ഇന്ത്യ ഭാവി ഒളിമ്ബിക്സുകളിലും മെഡലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here