സൗദി പ്രവാസികൾക്ക് എക്സ്പീരിയൻസ് സാലറി സർട്ടിഫിക്കറ്റുകൾ ഇനി സൗജ്യമായി ലഭിക്കും

0
102

സൗദിയില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സാലറി സര്‍ട്ടിഫിക്കറ്റും സൗജന്യമായി ലഭിക്കുന്ന പുതിയ സംവിധാനം വരുന്നു. രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ഖിവ പോര്‍ട്ടല്‍ വഴിയാണ് ഈ സേവനങ്ങള്‍ ലഭിക്കുക.

സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. യാതൊരു നിബന്ധനകളുമില്ലാതെ പൂര്‍ണമായും സൗജന്യമായാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.ഖിവ പോര്‍ട്ടല്‍ വഴി പ്രവാസികള്‍ക്ക് ലഭിക്കുന്ന വിവിധ ഡിജിറ്റള്‍ സേവനങ്ങളുടെ വിശദാംശങ്ങളടങ്ങിയ പട്ടിക മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇവയിലാണ് പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സാലറി സര്‍ട്ടിഫിക്കറ്റും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലെ ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയതായിരിക്കും ശമ്പള സര്‍ട്ടിഫിക്കറ്റ്.

നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കൂടാതെ നേരത്തേ ജോലി ചെയ്ത സ്ഥാപനങ്ങളിലെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും പോര്‍ട്ടല്‍ വഴി സൗജന്യമായി ലഭിക്കും.സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ ഖിവ ഇന്റിവിഡ്വല്‍സ് എന്ന അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്ത് പ്രവേശിക്കണം. തുടര്‍ന്ന് സര്‍വീസ് സെക്ഷന്‍ എന്ന വിഭാഗത്തിലേക്ക് പോവുക. ശേഷം എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എന്ന മെനു തെരഞ്ഞെടുക്കണം.

തുടര്‍ന്ന് പുതിയ തൊഴില്‍ ട്ടിഫിക്കറ്റ് എന്നത് തെരഞ്ഞെടുക്കുകയും ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ഏതാണെന്ന് വ്യക്തമാക്കുകയും വേണം. തുടര്‍ന്ന് ഏത് ജോലിക്കാണോ ശള സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളത് ആ ജോലി ഏതെന്ന് തെരഞ്ഞെടുക്കല്‍, സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കരുന്ന സ്ഥാപനം ഏതെന്ന് വ്യക്തമാക്കല്‍ തുടങ്ങിയ കാര്യങ്ങളും ഇതിന്റെ ഭാഗമായി പൂര്‍ത്തിയാക്കണം. തുടര്‍ന്ന് ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ തരം തിരഞ്ഞെടുത്ത ശേഷം, തൊഴില്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിനായി തൊഴിലുടമയ്ക്ക് ഒരു അപേക്ഷയും ഖിവ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം.

സൗദിയിലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള മുഴുവന്‍ തൊഴില്‍ കരാറുകളും ഖിവ പ്ലാറ്റ്‌ഫോം വഴിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. പോര്‍ട്ടലിന്റെ സേവനങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുകയാണ്. അതിന്റെ ഭാഗമായാണിപ്പോള്‍ പ്രവാസികള്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സൗജന്യമായി ലഭ്യമാക്കുന്നത്. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റും പോര്‍ട്ടല്‍ വഴി ലഭ്യമാകും. സൗജന്യമായാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഖിവ പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് എളുപ്പത്തില്‍ തന്നെ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും തെരഞ്ഞെടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here