ഹരിപ്പാട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ഇന്ന് പ്രസിദ്ധപ്പെടുത്തും. അലോട്‌മെന്റ് ലഭിക്കുന്നവർക്ക് വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളിലായി സ്കൂളില്‍ ചേരാം.
തുടർന്ന് ജില്ലാന്തര സ്കൂള്‍, കോമ്ബിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കും.
രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനു ശേഷം മിച്ചംവരുന്ന സീറ്റാണ് സ്കൂള്‍ മാറ്റത്തിനു പരിഗണിക്കുക. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനു 12,041 അപേക്ഷകരുണ്ട്. മെറിറ്റില്‍ മിച്ചമുള്ള 33,849 സീറ്റിലേക്കാണ് അപേക്ഷ പരിഗണിക്കുന്നത്.