ഇസ്രായേലിന്റെ അധിനിവേശവും വംശഹത്യയും കൊണ്ട് സംഘര്‍ഷഭരിതമായ പലസ്തീനില്‍ നിന്നുള്ള നാലു ചിത്രങ്ങള്‍ 16ാമത് IDSFFKയില്‍ പ്രദര്‍ശിപ്പിക്കും. ‘ആന്‍ ഓഡ് റ്റു റെസിലിയന്‍സ്: ടെയ്ല്‍സ് ഫ്രം പലസ്തീന്‍’ എന്ന വിഭാഗത്തില്‍ ദ റോളര്‍, ദ ലൈഫ്, ദ ഫൈ്‌ളറ്റ്, പലസ്തീന്‍ ഐലന്റ്‌സ്, ഹെവി മെറ്റല്‍, ബൈ ബൈ ടൈബീരിയാസ് എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പലസ്തീന്‍ അഭയാര്‍ത്ഥികളുടെ അവസാനതലമുറയില്‍പ്പെട്ട 12 കാരി മഹ, തന്റെ അന്ധനായ മുത്തച്ഛനെ വിഭജനമതില്‍ തകര്‍ന്നതായും ജന്മദേശത്തേക്കുള്ള മടക്കം സാധ്യമാണെന്നും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ കഥ പറയുന്ന ചിത്രമാണ് ‘പലസ്തീന്‍ ഐലന്റ്‌സ്’. ജോര്‍ദാനിലെ അല്‍ ബാഖ അഭയാര്‍ത്ഥി ക്യാമ്പില്‍ വളരുന്ന ആദ്‌ല, റഹ്‌മി, വിയാം എന്നിവര്‍ അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റിംഗ് മല്‍സരങ്ങളില്‍ മെഡല്‍ നേടാനായി പരിശീലനം നടത്തുന്നതിന്റെ കാഴ്ചകള്‍ ‘ഹെവിമെറ്റല്‍’ എന്ന ചിത്രം പകര്‍ത്തുന്നു.
ഗാസയില്‍ നിന്ന് വേദനാഭരിതമായ യാത്ര കഴിഞ്ഞ് ബെല്‍ജിയത്തിലെത്തെുന്ന ഹസീം, ഡോക്യുമെന്ററി ചലച്ചിത്ര നിര്‍മ്മാണം പഠിക്കാന്‍ ബ്രസല്‍സിലത്തെുന്ന ഇലട്ര എന്നിവരുടെ ജീവിതക്കാഴ്ചകളിലൂടെ ജന്മദേശത്തുനിന്ന് പറിച്ചെറിയപ്പെടുന്നവരുടെ ദുരിതങ്ങള്‍, നല്ല സമീപനമുള്ള ദേശങ്ങളിലത്തെിച്ചേരാനുള്ള ആന്തരിക കുടിയേറ്റങ്ങള്‍ എന്നിവ അവതരിപ്പിക്കുകയാണ് ദ റോളര്‍, ദ ലൈഫ്, ദ ഫൈ്‌ളറ്റ് എന്ന ചിത്രം.
അമ്മയെയും അമ്മൂമ്മയെയും ഏഴു സഹോദരിമാരെയും ഉപേക്ഷിച്ച് ഒരു നടിയാവുക എന്ന സ്വപ്നവുമായി പലസ്തീന്‍ ഗ്രാമം വിട്ട് യൂറോപ്പില്‍ കുടിയേറിയ ഹയാം അബ്ബാസിന്റെ തീരുമാനത്തെ പുനഃപരിശോധനയ്ക്കു വിധേയമാക്കുകയാണ് ലിന സൗ ആലമിന്റെ ‘ബൈ ബൈ ടൈബീരിയാസ്’ എന്ന ചിത്രം.