ഡൽഹി / കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ തയ്യാറാക്കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാൻ രാജീവ് ബെൻസൽ. കരിപ്പൂർ വിമാന അപകടത്തെക്കുറിച്ച് എയർപോർട്ട് ആക്സിഡൻറ്സ് ഇൻവസ്റ്റിഗേഷൻ
ബ്യൂറോ ഇന്നലെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. വിമാനത്തിൻറെ ബ്ളാക്ക് ബോക്സ് അഥവാ ഡിജിറ്റൽ ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവ ഡൽഹിയിൽ എത്തിച്ചു. ഇവ വിശദമായി പരിശോധിക്കാൻ സമയം എടുക്കുമെന്നും എയർ ഇന്ത്യ ചെയർമാൻ പറഞ്ഞു.
ഇപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കുന്നത്. അപകടം നടന്ന് മണിക്കൂറുകൾക്കകം തന്നെ കരിപ്പൂരിലെത്തിയ കേന്ദ്ര വ്യോമയാന മന്ത്രി ദില്ലിയിൽ തിരിച്ചെത്തിയ ഉടനെ രാതി വൈകി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.