ഒളിമ്ബിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കങ്ങളുമായി ഇന്ത്യ.

0
34

ന്യൂഡല്‍ഹി: 2036-ലെ ഒളിമ്ബിക്സിന് വേദിയാകാനുള്ള നീക്കങ്ങള്‍ ഊർജിതപ്പെടുത്താൻ ഇന്ത്യ. പാരീസ് ഒളിമ്ബിക്സില്‍ ഇതിനായുള്ള നയതന്ത്രശ്രമങ്ങള്‍ നടത്തുമെന്ന് ഇന്ത്യയുടെ മിഷൻ ഒളിമ്ബിക് സെല്‍(എം.ഒ.സി.) അധികൃതർ വ്യക്തമാക്കി.

കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് ഒളിമ്ബിക്സ് നടത്തിപ്പ് സംബന്ധിച്ച്‌ എം.ഒ.സി. വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ചെസ്സ്‌, ട്വന്റി-20 ക്രിക്കറ്റ്, ഇന്ത്യയുടെ തനത് കായികയിനങ്ങളായ യോഗ, കബഡി, ഖൊ-ഖൊ എന്നിവ 2036 ഒളിമ്ബിക്സില്‍ ഉള്‍പ്പെടുത്താനും ശ്രമം നടത്തും. പാരീസ് ഒളിമ്ബിക്സിന് ശേഷമായിരിക്കും 2036 ഒളിമ്ബിക്സിനുള്ള ബിഡ് നടപടികള്‍ തുടങ്ങുന്നത്. എന്നാല്‍, അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി(ഐ.ഒ.സി.) അംഗങ്ങളുമായി ഇതിനു മുൻപുതന്നെ ആശയവിനിമയം നടത്തേണ്ടതുണ്ട്. മുംബൈയില്‍ കഴിഞ്ഞവർഷം നടന്ന ഐ.ഒ.സി. കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിമ്ബിക്സിന് വേദിയാവാനുള്ള ഇന്ത്യയുടെ ആഗ്രഹം പങ്കുവെച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here