നക്ഷത്രഫലം, ജൂൺ 22,

0
56

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

​സന്താനങ്ങളുടെ ഭാഗത്തുനിന്ന് നിരാശാജനകമായ വാർത്തകൾ ഉണ്ടായേക്കും. പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരമുണ്ടാകും. കഴിവുകൾ വികസിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ജോലികളെല്ലാം കൃത്യ സമയത്ത് തന്നെ തീർക്കുന്നതാണ്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടാൻ അവസരമുണ്ടാകും. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ നന്നായി പരിശ്രമിക്കേണ്ടതുണ്ട്. കുടുംബ ബിസിനസ് നടത്തുന്നവർക്ക് പിതാവിന്റെ നിർദ്ദേശങ്ങൾ വളരെയധികം ഗുണം ചെയ്യും.

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. പൊതുപ്രവർത്തകർക്ക് ഗുണകരമായ ദിവസമാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ശ്രമങ്ങളിൽ വിജയിക്കും. കുടുംബ ബിസിനസ് നടത്തുന്നവർക്ക് പിതാവിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. സാമ്പത്തിക സ്ഥിതി സാധാരണമായി തുടരും. എങ്കിലും ധനവരവ് മെച്ചപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾ കണ്ടെത്തിയേക്കും.

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടപ്പെടാനോ മോഷണം പോകാനോ സാധ്യതയുണ്ട്. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും.സന്തോഷം നൽകുന്ന കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കാനിടയുണ്ട്. ബിസിനസ് ചെയ്യുന്നവർ നേട്ടമുണ്ടാക്കാൻ കഠിനപ്രയന്തം നടത്തേണ്ടതുണ്ട്. തിരക്കിനിടയിലും പ്രണയ ജീവിതത്തിനായി സമയം കണ്ടെത്തുന്നതിന് സാധിക്കും.

​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​​തൊഴിൽ രംഗത്ത് നല്ല വാർത്ത ലഭിക്കാനിടയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഗുണകരമായ ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. കുട്ടികളുടെ ചില കാര്യങ്ങൾ ഇന്നുതന്നെ പൂർത്തിയാക്കിയേക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിച്ചേക്കാം. ഇന്ന് നിങ്ങൾക്ക് ഒരു യാത്ര പോകേണ്ടി വന്നേക്കാം, അത് വളരെ ഗുണം ചെയ്യും. വൈകുന്നേരം സുഹൃത്തുക്കളുമായി സമയം ചെലവിടാൻ സാധിക്കും.

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​​സംസാരത്തിലെയും പെരുമാറ്റത്തിലെയും സൗമ്യത മൂലം നിങ്ങൾക്ക് പ്രത്യേക ബഹുമാനം ലഭിക്കും. ഇതുവഴി കൂടുതൽ സന്തോഷവും ഊർജ്ജവും അനുഭവപ്പെടും. നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ എതിരാളികൾ എല്ലാ ശ്രമവും നടത്തും. അതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. മോശം ചിന്തകൾ ഒഴിവാക്കണം. പ്രണയ ജീവിതം നയിക്കുന്നവർക്ക് സന്തോഷകരമായ ദിവസമാണ്. പങ്കാളികൾ പരസ്പരം സമ്മാനം കൈമാറിയേക്കാം.

​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​​നിയമപരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അതിൽ ഒരു ട്വിസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ പ്രശ്നം പരിഹരിക്കപ്പെടാനും സാധ്യത കാണുന്നു. ബിസിനസ് രംഗത്തെ നിങ്ങളുടെ നിരന്തര ശ്രമങ്ങൾ വിജയം കൊണ്ടുവരും. സന്താനങ്ങളുടെ ഭാവിക്കായി നടത്തുന്ന ശ്രമങ്ങൾ വിജയം കാണും. ഗൃഹത്തിൽ ചില മംഗളകരമായ കാര്യങ്ങൾ നടക്കാനിടയുണ്ട്. ഇതുമൂലം ചെലവുകളും വർധിച്ചേക്കാം. മാതാവിന്റെ പിന്തുണയും അനുഗ്രഹവും നിങ്ങൾക്കൊപ്പം ഉണ്ടാകും.

​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​​കുടുംബത്തിൽ ചില ആഘോഷങ്ങൾ നടക്കാനിടയുണ്ട്. ഇതുമൂലം ഏവരും സന്തോഷത്തിലായിരിക്കും. ഈ ദിവസങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിൽ അത് പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ കയ്യിൽ എപ്പോഴും ആവശ്യത്തിന് പണമുണ്ടാകും. ഇന്ന് തുലാക്കൂറുകാർക്ക് വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരും. പ്രണയ ജീവിതം സന്തോഷകരമായിരിക്കും.

​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ആരോഗ്യം മോശമായേക്കാം. ബുദ്ധിമുട്ടുകൾ നേരിട്ടാൽ വൈദ്യസഹായം തേടാൻ മടിക്കരുത്. ജോലിസ്ഥലത്ത് എതിരാളികൾ നിങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ശ്രമിച്ചേക്കാം. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരമാകും. കുടുംബത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ നിങ്ങൾക്ക് കഴിയും.വൈകുന്നേരം ചില നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പ്രണയ ജീവിതം നയിക്കുന്നവർക്കും ഗുണകരമായ ദിവസമാണ്.

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​​ബന്ധുഗുണം ഉണ്ടാകും. ബന്ധുക്കൾ മുഖേന സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം ഉണ്ടാക്കാൻ നിരവധി അവസരങ്ങൾ വന്നുചേരും. ആരെയും അന്ധമായി വിശ്വസിക്കരുത്. സാമൂഹിക സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലയിൽ ഒരു സ്ത്രീ സുഹൃത്തിൽ നിന്ന് പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്.

​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​​ഏതെങ്കിലും തരത്തിലുള്ള വാഗ്വാദങ്ങളിൽ നിന്നോ വഴക്കിൽ നിന്നോ വിട്ടു നിൽക്കണം. സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. ചില ശ്രമങ്ങൾ വിജയം കാണും. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം നേടാനുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും. കുടുംബ ബിസിനസ് നടത്തുന്നവർക്ക് നല്ല ദിവസമാണ്. സ്ഥിര വരുമാനക്കാരായവർ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. അതിന്റേതായ ഫലം ലഭിക്കുകയും ചെയ്യും.

​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​​പ്രതികൂല വാർത്തകൾ കേട്ട് ദൂരയാത്ര വേണ്ടി വരും. വഴക്കുകളിലും തർക്കങ്ങളിലും നിന്ന് വിട്ടുനിൽക്കുക. സംസാരത്തിൽ സൗമ്യത പാലിക്കുന്നതുവഴി ചില വലിയ പ്രശ്നങ്ങൾ നിമിഷനേരം കൊണ്ട് പരിഹരിക്കപ്പെടും. ജീവിത പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. ഇന്ന് തിരക്ക് കൂടുതലുണ്ടാകാനിടയുണ്ട്. സാമ്പത്തിക ചെലവുകളും വർധിച്ചേക്കാം. ഇത് മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം.

​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​​മക്കളുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. മതപരമായ കാര്യങ്ങൾക്കായി യാത്ര വേണ്ടി വരും. വീട്ടിൽ ചില ചടങ്ങുകൾ/ആഘോഷപരിപാടികൾ ഇവ സംഘടിപ്പിക്കുന്നതുവഴി ചെലവ് കൂടും. ഇത് നിങ്ങളുടെ സാമ്പത്തികാവസ്ഥ ദുർബലമാകും. പല കാര്യങ്ങളും ആഗ്രഹത്തിന് വിപരീതമായി ചെയ്യേണ്ടി വന്നേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here