പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്.
വാരിയെല്ലിനും പല്ലിനും പൊട്ടലുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് ഊരിലേക്ക് വരികയായിരുന്ന ഈശ്വരന്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. അടുത്തെത്തിയ ഈശ്വരനെ ആന തുമ്ബിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് ചിന്നം വിളിച്ച് പാഞ്ഞടുത്ത ആനയില്‍ നിന്ന് ഒരുവിധമാണ് ഈശ്വരന്‍ 200 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടത്.