നരേന്ദ്രമോദി തുടർച്ചയായ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിൽ ആരംഭിച്ച ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ അദ്ദേഹം രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡിനൊപ്പം എത്തി .
മന്ത്രിമാരിൽ 30 കാബിനറ്റ് അംഗങ്ങളും 5 പേർ സ്വതന്ത്ര ചുമതലയുള്ളവരുമാണ്. 36 പേർ സഹ മന്ത്രിമാരാണ്.
പ്രധാന മന്ത്രിയടക്കം 11 പേർ ഉത്തർപ്രദേശിൽ നിന്നും 8 പേർ ബിഹാറിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്.
72 അംഗ മന്ത്രിസഭയിൽ ബിജെപി മുൻ ദേശീയ അധ്യക്ഷന്മാരായ രാജ് നാഥ് സിങ് (ലഖ്‌നൗ -ഉത്തർ പ്രദേശ് ) രണ്ടാമതും അമിത് ഷാ (ഗാന്ധിനഗർഗുജറാത്ത്)മൂന്നാമതായും സത്യപ്രതിജ്ഞ ചെയ്തു.
പിന്നീട് ബിജെപി നേതാക്കളായ നിതിൻ ഗഡ്കരി(മഹാരാഷ്ട്ര ), ദേശീയ അധ്യക്ഷൻ ജെപി നദ്ദ(), മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ(മധ്യപ്രദേശ് ), കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ നിർമലാ സീതാരാമൻ(രാജ്യസഭാ – കർണാടക ), എസ്. ജയശങ്കർ (രാജ്യസഭാ -ഗുജറാത്ത്) , മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ (ഹരിയാന ), ജെ ഡി എസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസാമി(കർണാടക ), പീയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ,Hindustani Awam Morcha നേതാവ് ജിതിൻ റാം മാഞ്ചി(ബിഹാർ ), ജെഡിയു നേതാക്കളായ രാജീവ് രഞ്ജൻ (ലാലൻ ) സിങ് (ബിഹാർ ), ബിജെപി നേതാക്കളായ സർബാനന്ദ സോനോവാൾ(ആസാം ), ഡോ. വീരേന്ദ്ര കുമാർ ഖദിക്ക് , ടിഡിപി നേതാവ് രാം മോഹൻ നായിഡു (ആന്ധ്രാ പ്രദേശ് ) ,ബിജെപി നേതാവ് പ്രൾഹാദ് ജോഷി,ജുവൽ ഓരം, ഗിരിരാജ് സിംഗ്,അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ(രാജ്യസഭാ മധ്യപ്രദേശ് ), ഭൂപേന്ദർ യാദവ്, ഗജേന്ദ്ര സിങ് ശെഖാവത്, അന്നപൂർണ ദേവി (ജാർഖണ്ഡ് ), കിരൺ റിജിജു(അരുണാചൽപ്രദേശ് ), ഹർദീപ് സിംഗ് പുരി, മൻസൂഖ് മാണ്ഡവ്യ(പോർബന്തർ -ഗുജറാത്ത് ), കിഷൻ റെഡ്‌ഡി (സെക്കന്ദരാബാദ് -തെലങ്കാന ) എൽ ജെ പി നേതാവ് ചിരാഗ് പസ്വാൻ (ബിഹാർ ). സി ആർ പട്ടീൽ ( നവസാരി-ഗുജറാത്ത് ) റാവു ഇന്ദർജിത് (ഗുരുഗ്രാം ഹരിയാന ) ഡോ. ജിതേന്ദ്ര സിങ് (ഉധംപൂർ ജമ്മു ) അർജുൻ റാം മേഘ്‌വാൾ (രാജസ്ഥാൻ ) പ്രതാപ് റാവു ജാദവ് (ബുൽ ദാന മഹാരാഷ്ട്ര ) ജയന്ത് ചൗധരി (ഉത്തർപ്രദേശ് ) ജിതിൻ പ്രസാദ (പിലിഭിത്ത് ഉത്തർപ്രദേശ് ) പങ്കജ് ചൗധരി, കൃഷൻ പാൽ ഗുജ്ജർ (ഫരീദബാദ് ഹരിയാന ) ആർ പി ഐ നേതാവ് രാംദാസ് അത്തെവാല (മഹാരാഷ്ട്ര ) രാംനാഥ് താക്കൂർ (ബീഹാർ ) നിതാനന്ദ റായ് (ബീഹാർ ) അപ്‌നാ ദൾ നേതാവ് അനുപ്രിയ പട്ടേൽ (മിർസാപൂർ ഉത്തർപ്രദേശ് )ബിജെപി നേതാവ് വി സോമണ്ണ (തുംകൂർ കർണാടക ) ടിഡിപി നേതാവ് ചന്ദ്രശേഖർ പെമ്മസാനി (ഗുണ്ടൂർ ആന്ധ്രാ പ്രദേശ് )എസ് പി ബാഗേൽ (ആഗ്ര ഉത്തർപ്രദേശ് ) ശോഭാ കരന്തലജെ (ബംഗളുരു നോർത്ത് കർണാടക ) കീർത്തിവർധൻ സിങ് (ഉത്തർപ്രദേശ് )ബി എൽ വർമ ശന്തനു താക്കൂർ (പശ്ചിമ ബംഗാൾ) സുരേഷ് ഗോപി ( തൃശൂർ കേരളം ) എൽ മുരുഗൻ (രാജ്യസഭ മധ്യപ്രദേശ് അജയ് താംത (അൽമോറ ഉത്തരാഖണ്ഡ് ) (ബണ്ടി സഞ്ജയ് കുമാർ (തെലങ്കാന )കമലേഷ് പാസ്വാൻ (ഉത്തർപ്രദേശ്)ഭഗീരഥ് ചൗധരി സതീഷ് ചന്ദ്ര ദുബെ, സഞ്ജയ് തേജ് റാവ്‌നീത് സിങ് ബിട്ടു, ദുർഗാദാസ് ഉയികേ (മധ്യപ്രദേശ് ) രക്ഷാ ഖഡ്‌സെ , സുകാന്താ മജൂംദാർ, സാവിത്രി താക്കൂർ, ടോകാൻ സാഹു, രാജ് ഭൂഷൺ ചൗധരി, ഭൂപതി രാജു ശ്രീനിവാസ രാജു. ഹർഷ് മൽഹോത്ര, നിമുബെൻ ബംബാനിയ,. ജോർജ് കുര്യൻ എന്നിവർ 2മണിക്കൂർ 20 മിനിറ്റ് നീണ്ടു നിന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു.