കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ കുളിയ്ക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. കൊട്ടാരക്കര സദാനന്ദപുരത്ത് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സദാനന്ദപുരം സ്വദേശി ആകാശ് (22), വെട്ടിക്കവല സ്വദേശി ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്.
കോട്ടൂർ കനാൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും കുളിക്കാനെത്തിയത്. കുളത്തിലിറങ്ങിയെങ്കിലും നീന്തല്‍ ആറിയാത്തതിനാല്‍ വിഷ്ണു തിരികെ കയറി. കുളിക്കുന്നതിനിടെ മറ്റു രണ്ടു പേരും മുങ്ങിത്താഴുകയായിരുന്നു.
മുങ്ങല്‍ വിദഗ്ധരും പൊലീസും എത്തിയാണ് തുടര്‍ന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കൊല്ലത്ത് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിദ്യാര്‍ഥി ആയിരുന്നു ശ്രീജിത്ത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആകാശ്.