മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മേടക്കൂറുകാർക്ക് ഇന്ന് നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. ജോലിയിൽ വിജയിക്കുകയും ജോലിസ്ഥലത്ത് പല നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും. നിങ്ങളുടെ മുൻകാലങ്ങളിലെ കഠിനാദ്ധ്വാനത്തിന്റെ ഫലം ഇന്ന് ലഭിച്ചേക്കും. എതിരാളികളിൽ നിന്ന് അകന്നു നിൽക്കാൻ ശ്രദ്ധിക്കുക. ആരെയും അന്ധമായി വിശ്വസിക്കരുത്. തീരുമാനങ്ങൾ ശ്രദ്ധയോടെ എടുക്കണം. ശാന്തത പാലിക്കുന്നതിലൂടെ പല പ്രശ്നങ്ങളും ഒഴിവാക്കാനും കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും നിങ്ങൾക്ക് കഴിയും. കോപം നിയന്ത്രിക്കണം. ചെലവുകൾ കൂടാൻ സാധ്യതയുണ്ട്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇടവക്കൂറുകാർക്ക് ഇന്ന് അത്ര അനുകൂലമായ ദിവസമായിരിക്കില്ല. ജോലിയിൽ ചില തടസ്സങ്ങൾ നേരിടാനിടയുണ്ട്. പല കാര്യങ്ങളിലും ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. കൃത്യ സമയത്ത് തന്നെ ചില ജോലികൾ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ഇന്ന് കഠിനാദ്ധ്വാനം കൂടുതൽ വേണ്ടി വരുന്ന ദിവസമായിരിക്കും. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്. വിദ്യാർത്ഥികൾക്ക് ധാരണ കാര്യങ്ങളിൽ ബുദ്ധിമുട്ട് നേരിടാം. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മിഥുനക്കൂറുകാർക്കും ഇന്ന് ഗുണകരമായ ഫലങ്ങൾ ഉണ്ടായേക്കില്ല. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കൂടെ ആയിരിക്കും ഇന്ന് കൂടുതൽ സമയവും. ജോലികൾ തീർക്കാൻ കൂടുതൽ അദ്ധ്വാനിക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് നല്ല ശ്രദ്ധ ആവശ്യമാണ്. ചെലവുകൾ കൂടുന്നത് മൊത്തത്തിലുള്ള സാമ്പത്തിക നില താളം തെറ്റിച്ചേക്കാം.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കർക്കടക കൂറുകാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജീവിതത്തിലെ പല മേഖലകളിലും വിജയം കൈവരിക്കാൻ സാധിക്കും. മുൻ നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ഗുണകരമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പ്രമോഷനോ ശമ്പള വർദ്ധനവൊ ഉണ്ടാകാനിടയുണ്ട്. വരുമാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റു സ്രോതസ്സുകളും കണ്ടെത്തും. സ്വത്ത് സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാകും. കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ അനുകൂല തീരുമാനത്തിന് സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ചിങ്ങക്കൂറുകാർക്ക് നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. ദൈനംദിന കാര്യങ്ങളുമായി നിങ്ങൾ തിരക്കിലായിരിക്കും. ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കാനിടയുണ്ട്. ദാമ്പത്യ ജീവിതത്തിൽ സ്നേഹം കൂടുതൽ അനുഭവപ്പെടും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. വരുമാനത്തിനനുസരിച്ച് ചെലവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കന്നി രാശിക്ക് ഈ ദിവസം അനുകൂലമല്ല. ദൈനംദിന പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യ പ്രശ്നങ്ങൾ തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ കൂടുതൽ വഷളായേക്കും. ബന്ധുക്കളിൽ നിന്ന് ഗുണകരമായ അനുഭവം ഉണ്ടാകും. ദാമ്പത്യത്തിൽ സ്നേഹം ദൃഢമാകുകയും ബന്ധം കൂടുതൽ ആഴമേറിയതായിത്തീരുകയും ചെയ്യും. ജോലിക്കാരായവർക്ക് ഇന്ന് വളരെ തിരക്കേറിയ ദിവസമാകാനിടയുണ്ട്. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് ഗുണകരമായ വാർത്ത ലഭിച്ചേക്കും. അധിക ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
തുലാം രാശിക്ക് ഇന്ന് മികച്ച ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കാനിടയുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവർത്തനശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് നല്ല ഫലങ്ങൾ ലഭിക്കാൻ സഹായിക്കും. തൊഴിൽ രംഗത്തെ നേട്ടങ്ങൾ വലിയ വിജയത്തിന്റെ അടയാളമായി മാറും. വ്യക്തിബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ദിവസമാണ്. പ്രിയപ്പെട്ടവരുടെ സന്തോഷം പങ്കിടും. ഒരു സുഹൃത്തുമായുള്ള സൗഹൃദം പ്രണയമായി മാറാനിടയുണ്ട്. ആരോഗ്യം സാധാരണ നിലയിലായിരിക്കും. ബിസിനസിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ നേട്ടം കൈവരിക്കും. അധിക വരുമാന സ്രോതസുകളിലൂടെ ധനവരവ് കൂടും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഇന്നത്തെ ദിവസം വൃശ്ചികക്കൂറുകാർക്ക് അത്ര അനുകൂലമായിരിക്കാനിടയില്ല. എല്ലാ പ്രവർത്തനങ്ങളിലും ഇന്ന് ജാഗ്രത ആവശ്യമാണ്. ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ ശ്രമിക്കണം. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ചില അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. തൊഴിൽരംഗത്ത് ചില അസന്തുലിതാവസ്ഥ ഉണ്ടായേക്കാം. ലക്ഷ്യങ്ങൾ നേടുന്നതിന് കഠിനാദ്ധ്വാനം കൂടിയേ തീരൂ.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ധനുക്കൂറുകാർക്ക് ഈ ദിവസം സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതാകാനിടയുണ്ട്. കുടുംബത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ മൂലം നിങ്ങൾ അസ്വസ്ഥരായി കാണപ്പെടും. ഏത് പ്രശ്നവും സമാധാന സംഭാഷണത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്. ജോലിക്കാരായവർക്ക് ഇന്ന് വളരെ തിരക്കും സമ്മർദ്ദവും കൂടുതലുള്ള ദിവസമായി അനുഭവപ്പെട്ടേക്കാം. ഇത്തരം പ്രതികൂല ഫലങ്ങൾക്കിടയിലും ഇക്കൂട്ടർക്ക് ഇന്ന് സാമ്പത്തിക നേട്ടത്തിന് വകയുണ്ട്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മകര രാശിക്ക് ഇന്ന് അത്ര ശുഭകരമായ ദിവസമല്ല. തൊഴിൽ രംഗത്തുള്ള ചിലർ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചേക്കാം. അതിനാൽ ജാഗ്രത കൈവിടരുത്. ഇന്ന് തിടുക്കത്തിലോ പെട്ടന്നുള്ള വികാരങ്ങളുടെ പുറത്തോ തീരുമാനങ്ങൾ എടുക്കരുത്. കുടുംബത്തിലെ പ്രശ്നങ്ങൾക്ക് സമാധാനമായി പരിഹാരം കാണാൻ സാധിക്കും. എന്നാൽ അമിതമായി കോപിക്കുന്നത് നിങ്ങളുടെ ജോലിയെ പോലും മോശമായി ബാധിച്ചേക്കാം. ഇന്ന് നിങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനായി കുറച്ച് സമയം നീക്കി വെക്കുന്നത് ഉചിതമായിരിക്കും. ചെലവുകൾ വർധിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കുംഭക്കൂറുകാർക്ക് ഇന്ന് അനുകൂലമായ ദിവസമല്ല. മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുമ്പോട്ട് പോകേണ്ടതുണ്ട്. ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകണം. ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സഹപ്രവർത്തകരുടെ പിന്തുണ കൂടെ ആവശ്യമുണ്ട്. വ്യാപാരം മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ഇന്ന് നിങ്ങളുടെ വ്യക്തിജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. പ്രണയ ബന്ധത്തിലെ പ്രശ്നങ്ങൾ മൂലം മനസ് അസ്വസ്ഥമായിരിക്കും. ഇന്ന് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
മീനം രാശിയിലുള്ളവർക്ക് ഇന്ന് നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. ജീവിതത്തിന്റെ വിവിധ മേഖലകളിൽ നേട്ടം ഉണ്ടാകും. ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പങ്കാളിയുടെ ബുദ്ധിപരമായ ഇടപെടൽ നിങ്ങളെ സഹായിക്കും. നിങ്ങളുടെ തൊഴിലിലും പങ്കാളിയുടെ പൂർണ പിന്തുണ ഉണ്ടാകും. ചില പ്രധാന ജോലികൾ ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. ആരോഗ്യ കാര്യത്തിൽ, നിങ്ങളുടെ പതിവ് പരിശോധനകൾ മുടക്കാതിരിക്കുക. സാമ്പത്തികപരമായി ഇക്കൂട്ടർക്ക് ഇന്ന് നേട്ടമുണ്ടാകുന്ന ദിവസമാണ്.