കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ് ഹർജി പരിഗണിക്കുന്നത്. സ്വപ്നയുടെ ജാമ്യാപേക്ഷക്കെതിരെ കസ്റ്റംസ് ഇന്നലെ കോടതിയിൽ വിശദീകരണം നൽകിയിരുന്നു.
വലിയ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും വിമാനത്താവളത്തിൽ ബാഗേജ് വന്നപ്പോൾ വിട്ടുകിട്ടാൻ ഇടപെട്ടുവെന്നത് സ്വപ്ന തന്നെ സമ്മതിക്കുന്നുണ്ടന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. കേരള പൊലീസിലും സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.