ഈ ചുട്ടുപൊള്ളുന്ന ചൂടത്ത് എത്ര കുട ചൂടിയാലും സൺസ്ക്രീം തേച്ചാലും തിരിച്ചു കയറുമ്പോൾ ചർമ്മം കറുത്തു വരിവാളിച്ചിട്ടുണ്ടാവും. ചർമ്മത്തിലെ ടാൻ ഇല്ലാതാക്കാൻ പല വഴികളും പ്രയോഗിച്ചു മടുത്തെങ്കിൽ ഒന്ന് അടുക്കള വരെ പോയാലോ?
ചർമ്മത്തിലെ ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. മികച്ച ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് നമ്മുടെ ഉരുളക്കിഴങ്ങ്. ഇവയ്‌ക്ക് സൂര്യരശ്മികൾ കാരണം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ടാൻ ഇല്ലാതാക്കാൻ കഴിയും. കൂടാതെ ഉരുളക്കിഴങ്ങിന് നല്ലൊരു ബ്ലീച്ചിങ് ഏജന്റായി പ്രവർത്തിക്കാനും സാധിക്കും.
- ചര്‍മ്മം തിളങ്ങാനും ടാന്‍ ഇല്ലാതാക്കനും ഉരുളക്കിഴങ്ങും തേനും ഉപയോഗിച്ച് പാക്ക് ഉണ്ടാക്കാം. ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേക്ക് തേൻ ചേർക്കുക. ഇത് മുഖത്തു തേച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഉരുളക്കിഴങ്ങിന്റെ നീര് ചർമത്തിലെ ടാൻ ഒഴിവാക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടുതവണ ഇത് ആവർത്തിക്കുന്നത് മുഖം തിളങ്ങാൻ സഹായിക്കും.
- ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് തക്കാളി പിഴിഞ്ഞത് ചേർത്ത് മുഖത്ത് 10 മിനിറ്റ് നേരം പുരട്ടുക. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറാൻ ഇത് ഫലപ്രദമാണ്. ആവശ്യമെങ്കിൽ ഇതിലേക്ക് അൽപം തേനും ചേർക്കാം.
- നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ചർമം തിളങ്ങാൻ ഫലപ്രദമാണ്. രണ്ട് സ്പൂൺ നാരങ്ങാനീര് ഉരുളക്കിഴങ്ങ് നീരിൽ ചേർത്ത് പാക് ഉണ്ടാക്കി മുഖത്ത് പുരട്ടിയശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്‌ക്രബ് ചെയ്തു കഴുകിക്കളയാം.