കടുവ കിണറ്റില്‍ വീണ നിലയില്‍.

0
46

കല്‍പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണ നിലയില്‍. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥ് എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. കിണറ്റിലെ മോട്ടോര്‍ വര്‍ക്കാകാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്.

ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. ഇതനുസരിച്ച് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുകയും കടുവയെ കിണറ്റില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

രാവിലെ ഏഴ് മണിയോടെ വെള്ളം അടിക്കാൻ മോട്ടർ ഇട്ടതാണ്. പക്ഷെ വെള്ളം കയറിയില്ല. പിന്നാലെ വന്നുനോക്കിയപ്പോൾ ആണ് വീട്ടുകാര്‍ കടുവയെ കണ്ടത്. കൈവരി ഇല്ലാത്ത കിണർ ആണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here