തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.

0
69

തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി 7.30ഓടെ കൊടങ്ങാവിളയിലാണ് സംഭവം.
ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജൻറാണ്. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കൊടങ്ങാവിള ജംക്ഷനിൽ ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ആദിത്യൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

മൈക്രോ ഫിനാൻസ് കളക്ഷൻ ഏജൻറായ ആദിത്യൻ നെല്ലിമൂട് കഴിഞ്ഞ ദിവസം പണം പിരിക്കാൻ പോയ സമയത്ത് തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

LEAVE A REPLY

Please enter your comment!
Please enter your name here