ചണ്ഡീഗഢ്: കരിയർ അവസാനിപ്പിക്കും എന്ന് കരുതിയ കാർ അപകടം, അവിടെ നിന്ന് നീണ്ട ഒന്നര വർഷത്തെ കഠിന പ്രയത്നവും പരിശീലനവും കൊണ്ട് ക്രിക്കറ്റിലേക്ക് എക്കാലത്തെയും വിസ്മയമായി മടങ്ങിവരികയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കായികരംഗത്തെ വന്‍ തിരിച്ചുവരവുകളുടെ കൂട്ടത്തില്‍പ്പെടുത്തേണ്ട ഒന്ന്. ഐപിഎല്‍ 2024 സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ കളിച്ചുകൊണ്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ് മൈതാനത്തേക്ക് മടങ്ങിവരുന്നത്. ഇന്നത്തെ മത്സരത്തില്‍ തന്നെ റിഷഭിനെ ആരാധകർ ക്രീസില്‍ പ്രതീക്ഷിക്കുമ്പോള്‍ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗ് ഒരു വല്യേട്ടന്‍റെ കരുതലോടെയാണ് താരത്തെ കൊണ്ടുപോകുന്നത്.