കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി അപ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് നല്‍കി കൊണ്ടിരിക്കുന്നത്. യൂസര്‍ എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്താനായിട്ടാണ് പല ഫീച്ചറുകളും കൊണ്ടുവന്നത്. വാട്‌സ്ആപ്പ് ചാനലുകള്‍ ആരംഭിച്ചത് മുതല്‍ യുഐ മാറ്റങ്ങള്‍ വരെ ഇതില്‍ വരും. അതേസമയം അപ്‌ഡേറ്റുകള്‍ ഇനിയും വരാനുണ്ടെന്നാണ് വാട്‌സ്ആപ്പ് നല്‍കുന്ന സൂചന.
ഏറ്റവും പുതിയതായി വരാന്‍ പോകുന്നത് സ്റ്റാറ്റസിലെ അപ്‌ഡേറ്റുകളാണ്. ദീര്‍ഘകാലമായി മുപ്പത് സെക്കന്‍ഡ് വീഡിയോ സ്റ്റാറ്റസ് എന്ന പരിധി ഉയര്‍ത്തണമെന്ന് യൂസര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ അതില്‍ തീരുമാനമെടുത്തിരുന്നില്ല. ഇപ്പോഴത് മാറ്റാന്‍ പോവുകയാണ്.
ഇന്‍സ്റ്റഗ്രാം മോഡലിലേക്കാണ് വാട്‌സ്ആപ്പ് മാറാന്‍ പോകുന്നത്. ഇനി മുതല്‍ യൂസര്‍മാര്‍ക്ക് ഒരു മിനുട്ട് വീഡിയോ സ്റ്റാറ്റസായി വെക്കാന്‍ സാധിക്കും. അതിനായി വീഡിയോ എഡിറ്റ് ചെയ്ത് വെക്കേണ്ടതില്ല.
പകരം ഒരു മിനുട്ട് വീഡിയോ ഒറ്റ സ്റ്റാറ്റസായി വെക്കാവുന്നതാണ്. ഇന്‍സ്റ്റഗ്രാമില്‍ ഈ ഫീച്ചര്‍ നേരത്തെയുണ്ട്. വാബേറ്റഇന്‍ഫോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഈ ഫീച്ചര്‍ ടെസ്റ്റ് ചെയ്യുകയാണ് വാട്‌സ്ആപ്പ്. വീഡിയോ ക്രോപ്പ് ചെയ്യുമ്പോള്‍ അതിന്റെ പൂര്‍ണത പലപ്പോഴും നഷ്‌പ്പെടാറുണ്ട്.
ഒരു മിനുട്ടുള്ള വീഡിയോ നേരത്തെ രണ്ടായി മുറിച്ച് വേണമായിരുന്നു സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാന്‍. നിലവില്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.24.7.6ലെ വാട്‌സ്ആപ്പ് ബേറ്റയിലാണ് ഇവ ലഭ്യമാകുക. അതും വളരെ കുറച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാര്‍ക്കാണ് ഒരു മിനുട്ട് സ്റ്റാറ്റസ് ഫീച്ചര്‍ ലഭിക്കുക.
വരുന്ന ആഴ്ച്ചകളില്‍ കൂടുതല്‍ ഡിവൈസുകളില്‍ ഇത് ലഭ്യമായി തുടങ്ങുക. അതിന് മുമ്പ് ഈ ഫീച്ചര്‍ കൊണ്ടുവരുന്നതിനുള്ള ഫീഡ്ബാക്കും കമ്പനി ശേഖരിക്കുന്നുണ്ട്.
സാധാരണ സ്റ്റാറ്റസ് വെക്കുന്നത് പോലെ തന്നെയാണ് പുതിയ ഫീച്ചറിലും അത് ലഭ്യമാവുക. ഒരു മിനുട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യം വരാതെ നോക്കുകയും വേണം. അതേസമയം എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിയാല്‍, നിങ്ങള്‍ വാട്‌സ്ആപ്പ് വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാവൂ.