ഇന്നത്തെ നക്ഷത്രഫലം, മാർച്ച് 22, 2024

0
72

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഇന്നത്തെ ഓരോ കാര്യങ്ങളും വളരെ ആലോചിച്ച് ചെയ്യേണ്ടതുണ്ട്. സമൂഹത്തിൽ സ്വാധീനമുള്ള ചില ആളുകളെ പരിചയപ്പെടാൻ സാധിക്കും. സ്വന്തം ആവശ്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കാനിടയുണ്ട്. ആളുകളെ കുറിച്ച് നല്ല അഭിപ്രായം പറയും. പ്രിയപ്പെട്ടവരുമായുള്ള അടുപ്പം വർധിക്കും. എല്ലാവരോടും സൗഹാർദപരമായി പെരുമാറാൻ ശ്രമിക്കും. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാധാരണ ദിവസമായിരിക്കും ഇന്ന്. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് ഗുണകരമായ വാർത്ത ലഭിച്ചേക്കും. അപകടകരമായ ജോലിയിൽ ഏർപ്പെടുന്നത് ഇന്ന് ഒഴിവാക്കണം. ബിസിനസ് പൊതുവെ മന്ദഗതിയിലായിരിക്കും. തൊഴിൽ രംഗത്ത് മേലുദ്യോഗസ്ഥരിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. നിങ്ങളുടെ ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും. ചില സമ്പാദ്യ പദ്ധതികളിൽ താല്പര്യം പ്രകടമാക്കും. നിയമപരമായ കാര്യങ്ങളിൽ അതീവ ശ്രദ്ധ നൽകണം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

നിങ്ങളുടെ പ്രശസ്തി വർധിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനം അഭിനന്ദിക്കപ്പെടും. വസ്തുസംബന്ധമായ ഇടപാടുകളിൽ വളരെയധികം ജാഗ്രത ആവശ്യമാണ്. പ്രണയ ജീവിതം നയിക്കുന്നവർക്ക് ചില വിഷയങ്ങളിൽ പങ്കാളിയുമായി വഴക്ക് ഉണ്ടാകാനിടയുണ്ട്. സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. കുടുംബത്തിൽ സ്നേഹം നിറഞ്ഞ അന്തരീക്ഷമായിരിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമായിരിക്കും. തൊഴിൽ രംഗത്ത് ശമ്പള വർദ്ധനവിന് സാധ്യതയുണ്ട്. നിങ്ങളുടെ നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കാൻ അവസരം ലഭിക്കും. ഇന്ന് നിങ്ങൾക്ക് ചില മംഗളകരമായ പരിപാടികളുടെ ഭാഗമാകാൻ സാധിക്കും. അപ്രതീക്ഷിതമായി ഒരു സുഹൃത്തിനെ കണ്ടുമുട്ടാനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങക്കൂറുകാർക്ക് സമ്മർദ്ദം നിറഞ്ഞ ദിവസമായിരിക്കും. മന്ദഗതിയിൽ നീങ്ങുന്ന ബിസിനസ് നിങ്ങളുടെ ആശങ്ക വർധിപ്പിക്കും. പൊതുജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമാകും. മുതിർന്ന ആളുകളുടെ നിർദ്ദേശം പിന്തുടരും. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. നിങ്ങൾ ഏർപ്പെടുന്ന ജോലികളിൽ പൂർണ്ണ ശ്രദ്ധ നൽകേണ്ടതുണ്ട്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കഠിനാദ്ധ്വാനം വളരെയധികം വേണ്ട ദിവസമായിരിക്കും. സന്താനങ്ങളുടെ ജോലി സംബന്ധമായി ആശങ്ക നിലനിൽക്കും. സ്വന്തം കാര്യങ്ങൾ നിറവേറ്റാനായി കൂടുതൽ താല്പര്യം കാണിക്കാനിടയുണ്ട്. പുതിയ കരാറിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. ഏതെങ്കിലും പദ്ധതിയിൽ പണം നിക്ഷേപിക്കാൻ ശ്രമിക്കുന്നവർ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. മാതാപിതാക്കളുടെ അനുഗ്രഹം നിങ്ങൾക്കൊപ്പം ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും ഇന്ന്. പങ്കാളിത്തത്തോടെ എന്തെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ജീവിതപങ്കാളിയോട് കൂടെ ആലോചിച്ച ശേഷം തീരുമാനം എടുക്കുക. തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല അവസരം ലഭിക്കാനിടയുണ്ട്. ഏതെങ്കിലും കാര്യം നിയമക്കുരുക്കിൽ പെട്ട് മുടങ്ങി കിടപ്പുണ്ടെങ്കിൽ അതിൽ നിന്ന് ഉടൻ മോചിതരായേക്കും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. കുടുംബാംഗങ്ങളിൽ നിന്ന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാനാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ജോലിസ്ഥലത്ത് അമിത ആവേശം ഉപേക്ഷിച്ച് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം ഉൾപ്പടെയുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ വർധിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധ വേണം. സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വളരെയധികം ചിന്തിച്ച് വേണം ഓരോ ജോലിയും ചെയ്യാൻ. തൊഴിൽ രംഗത്ത് എതിരാളികൾ ഉണ്ടാകും, അവർ നിങ്ങൾക്കെതിരെ പ്രവർത്തിക്കാനും സാധ്യതയുണ്ട്. തൊഴിൽ തേടി അലയുന്നവർക്ക് മികച്ച സാധ്യതകൾ വരും. വസ്തു സംബന്ധമായ ഇടപാടുകൾക്ക് മുമ്പ് രേഖകളെല്ലാം വ്യക്തമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് ലഭിക്കാനുള്ള പണം കൈവശം വന്നുചേരും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വളരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാകുകയില്ല. വീട്ടിൽ അതിഥി സന്ദർശനം ഉണ്ടാകും. മനസിലുള്ള കാര്യങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കും. മുതിർന്ന അംഗങ്ങളുടെ നിർദേശങ്ങളും ഉപദേശങ്ങളും മടി കൂടാതെ സ്വീകരിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മതപരമായ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള താല്പര്യം വർധിക്കും. പ്രധാന ജോലികളെല്ലാം ഉത്തരവാദിത്തത്തോടെ ചെയ്തുതീർക്കാൻ സാധിക്കുന്നതാണ്. സഹോദര ബന്ധം മെച്ചപ്പെടും. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ഉണ്ടാകും. കുട്ടികളോടൊപ്പം സമയം ചെലവിടുകയും അവരെ നല്ല പെരുമാറ്റ രീതികൾ പഠിപ്പിക്കുകയും ചെയ്യും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

സന്തോഷകരമായ ദിവസമായിരിക്കും. ജോലി സ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നന്നായി നിറവേറ്റാൻ സാധിക്കും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടാൻ സാധിക്കുന്നതാണ്. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കും. പ്രിയപ്പെട്ട ചില ആളുകളെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here