19,351 കോടി കൂടി കടമെടുക്കാനുള്ള അഭ്യര്‍ഥന കേന്ദ്രം തളളി.

0
52

ദില്ലി : കടമെടുപ്പ് പരിധി കൂട്ടിക്കിട്ടാന്‍ കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് കേരളം ഇന്ന് സുപ്രീകോടതിയെ അറിയിക്കും. ഇന്നലെ കോടതി മറ്റു കേസുകളുടെ തിരക്കിലായതിനാൽ ഇക്കാര്യം പരാമർശിക്കാൻ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ 19,351 കോടി രൂപ കൂടി കടമെടുക്കാനുള്ള അഭ്യര്‍ഥന ധനകാര്യമന്ത്രാലയം തള്ളിയെന്നാവും അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിക്കുക .ചര്‍ച്ചയില്‍ അവഗണനാ മനോഭാവമാണ് കേന്ദ്രം സ്വീകരിച്ചതെന്ന് കേരളം കോടതിയില്‍ ചൂണ്ടിക്കാട്ടും. സുപ്രീംകോടതിയില്‍ ധാരണയായ 13,608 കോടി അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാമെന്ന് മാത്രമാണ് കേന്ദ്രം വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനമെന്നാണ് സംസ്ഥാന നിലപാട്. എന്തുകൊണ്ട് ചര്‍ച്ചയിൽ തീരുമാനമായില്ലെന്ന് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ അറിയിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here