കര്‍ണാടകയില്‍ ഇലക്‌ട്രിക് ബൈക്ക് ടാക്സി സേവനം നിരോധിച്ചു.

0
59

ബംഗളൂരു: കർണാടകയില്‍ എല്ലാത്തരം ഇ-ബൈക്ക് ടാക്‌സികളും നിരോധിച്ച്‌ സംസ്ഥാന സർക്കാർ .മാർച്ച്‌ ആറിനാണ് ഇത് സംബന്ധിച്ച്‌ വിജ്ഞാപനം ഗതാഗത വകുപ്പ് പുറപ്പെടുവിച്ചത്.

ഇ-ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓട്ടോ, കാബ് ഡ്രൈവർമാരുടെ നിവേദനം പരിഗണിച്ചാണ് തീരുമാനം.

ഇ-ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം കാരണം അവയുടെ നടത്തിപ്പുകാരും ഓട്ടോ, കാബ് ഡ്രൈവർമാരും സ്വകാര്യ ട്രാൻസ്‌പോർട്ട് അസോസിയേഷനുകളിലെ തൊഴിലാളികളും തമ്മില്‍ സംഘർഷത്തിനിടയാക്കിയിരുന്നു.

ബൈക്ക് ടാക്‌സികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നും പരാതികള്‍ ഉയർന്നിരുന്നു. ബംഗളൂരുവില്‍ നിലവില്‍ 1,00,000 ഇരുചക്രവാഹനങ്ങള്‍ ഇ-ബൈക്ക് ടാക്സികളായി പ്രവർത്തിക്കുന്നുണ്ട്. നഗരത്തിലെ എല്ലാത്തരം ബൈക്ക് ടാക്‌സി സർവിസുകളും നിരോധിക്കണമെന്നാണ് ഓട്ടോ, ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here