സർട്ടിഫിക്കറ്റ് നൽകാത്തതിൽ വിരോധം; കോഴിക്കോട് NITയിൽ അധ്യാപകന് കുത്തേറ്റു.

0
61

കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിങ് അധ്യാപകൻ ജയചന്ദ്രനാണ് കുത്തേറ്റത്. പൂർവ വിദ്യാർഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. സർട്ടിഫിക്കറ്റ് നൽകാത്തതിലെ വിരോധമാണ് അക്രമത്തിന് കാരണം.

ജയചന്ദ്രന് കഴുത്തിനും വയറിനും പരിക്കേറ്റിട്ടുണ്ട്. സേലം സ്വദേശിയായ വിനോദ് കുമാർ പൊലീസ് പിടിയിലായിട്ടുണ്ട്. അധ്യാപകനെ കോഴിക്കോട് മെഡിക്കൽഡ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here