ആദ്യത്തെ കണ്മണിയുടെ വരവ് പ്രഖ്യാപിച്ച് ദീപികയും രൺവീറും.

0
58

നടി ദീപിക പദുകോൺ  അമ്മയാവുന്നുവെന്ന വിശേഷം ഒരു പ്രഖ്യാപനം വരാൻ കാത്തുനിൽക്കാതെ ആരാധകർ കണ്ടുപിടിച്ചതാണ്. ഏതൊരു പൊതുസ്ഥലത്തോ പരിപാടിക്കോ ഇറങ്ങിയാലും ദീപിക വയർ മറച്ചുപിടിക്കാൻ നടത്തിപ്പോന്ന ശ്രമങ്ങളാണ് ഇക്കാര്യം പരസ്യമായ രഹസ്യമാക്കി മാറ്റിയത്. വിവാഹം കഴിഞ്ഞ് വളരെ വർഷങ്ങൾ പിന്നിട്ട വേളയിൽ ഇനിയൊരു കുഞ്ഞാവാം എന്ന തീരുമാനത്തിലാണ് താര ദമ്പതികൾ.

പ്രമുഖ അവാർഡ്ദാന ചടങ്ങിൽ ദീപിക പ്രത്യക്ഷപ്പെട്ടത് ഇങ്ങനെയാണ്. ഗ്ലാമറിൽ മുങ്ങിയ വാസ്ത്രങ്ങൾ ധരിക്കുന്ന ദീപിക അതെല്ലാം ഒഴിവാക്കിത്തുടങ്ങിയ കാഴ്ചയും സംശയമുണർത്തി. ഇനി എല്ലാം ഒഫീഷ്യൽ ആണ്. ദീപികയും രൺവീറും അക്കാര്യം എല്ലാവരെയും അറിയിച്ചു കഴിഞ്ഞു.

മകൻ, അല്ലെങ്കിൽ മകൾ പിറക്കുക എപ്പോഴെന്നു പറഞ്ഞതും സിനിമാ സ്റ്റൈലിൽ തന്നെ. ദീപികയും രൺവീറും അതിനായി ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇടുകയാണ് ചെയ്തത്.

സെപ്റ്റംബർ മാസത്തിലാണ് ജൂനിയർ രൺവീർ അല്ലെങ്കിൽ ജൂനിയർ ദീപിക പിറക്കുക. 2018ലായിരുന്നു ഇവരുടെ വിവാഹം. വിവാഹിതരായി എങ്കിലും ദീപികയും രൺവീറും സിനിമാ ജീവിതത്തിൽ പൂർണമായും മുഴുകുകയായിരുന്നു.

തെന്നിന്ത്യൻ സ്വദേശിനിയായായ ദീപികയും ഉത്തരേന്ത്യൻ സ്വദേശിയായ രൺവീർ സിങ്ങും ഇറ്റലിയിൽ നടന്ന ആഡംബര ചടങ്ങിലാണ് വിവാഹിതരായത്. വിവാഹത്തിന്റെ അഞ്ചാം വർഷത്തിൽ ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിലാണ് ദീപികയും രൺവീറും അവരുടെ വിവാഹ വീഡിയോ പുറത്തുവിട്ടത്.

ദീപികയും രൺവീർ സിങ്ങും അവരുടെ വിവാഹവീഡിയോയിൽ. ‘റോക്കി ഓർ റാണി കി പ്രേം കഹാനിയിലെ’ റോക്കി രൺധാവയെ പോലെയാണ് രൺവീർ ജീവിതത്തിലും എന്ന് ഭാര്യ ദീപികയുടെ സാക്ഷ്യം. തന്റെ വീട്ടുകാരെ ഏറെ സ്നേഹിക്കുന്ന മരുമകനാണ് രൺവീർ എന്ന് ദീപിക.

കുഞ്ഞിന്റെ ജനനം 2024 സെപ്റ്റംബർ മാസത്തിലെന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള ദീപിക പദുകോൺ, രൺവീർ സിംഗ് ദമ്പതികളുടെ പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here