പാര്‍ലിമെന്‍റില്‍ തൃശൂര്‍ക്കാരുടെ ശബ്ദമായി സുനി ചേട്ടന്‍ ഉണ്ടാവേണ്ടത് ആവശ്യമെന്ന് മന്ത്രി കെ രാജൻ.

0
59

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കുന്ന വി.എസ്.സുനില്‍കുമാറിന് ആശംസകളുമായി മന്ത്രി കെ രാജൻ. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ആശംസ അറിയിച്ചത്. ഒരു പാര്‍ലിമെന്‍റേറിയന്‍ എന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനമാണ് വി എസ് സുനിൽകുമാർ നടത്തിയത്.

ഏതൊരു വിഷയത്തേയും അഗാധമായ പഠനത്തിലൂടെ മനസിലാക്കി സഭയില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ വൈഭവം എടുത്തു പറയേണ്ടതാണെന്നും കുറിപ്പിൽ പറയുന്നു.തീര്‍ച്ചയായും ഇന്ത്യന്‍ പാര്‍ലിമെന്‍റില്‍ തൃശൂര്‍ക്കാരുടെ ശബ്ദമായി സുനി ചേട്ടന്‍ ഉണ്ടാവേണ്ടത് ആവശ്യമെന്നും മന്ത്രി കുറിച്ചു.

പ്രിയപ്പെട്ട ജേഷ്ഠ സഹോദരന്‍ സുനി ചേട്ടന്‍ ( അഡ്വ.വി.എസ്.സുനില്‍കുമാര്‍) ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിക്കുകയാണ്. അന്തിക്കാട് നിന്നും സുനി ചേട്ടന്‍റെ പിന്‍മുറക്കാരനായാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ എഐഎസ്എഫ് പ്രവര്‍ത്തനത്തിലും, പിന്നീട് സംഘടനയുടെ ജില്ലാ സംസ്ഥാന ദേശീയ ഭാരവാഹി സ്ഥാനങ്ങളിലും യുവജന പ്രസ്ഥാനത്തിന്‍റെ ഭാരവാഹി സ്ഥാനങ്ങളിലുമെല്ലാം സുനി ചേട്ടന്‍റെ പിന്‍മുറക്കരനായാണ് എത്തിയത്. ഒരു പാര്‍ലിമെന്‍റേറിയന്‍ എന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനമാണ് സുനി ചേട്ടന്‍ നിയമസഭയില്‍ നടത്തിയത്. ഏതൊരു വിഷയത്തേയും അഗാധമായ പഠനത്തിലൂടെ മനസിലാക്കി സഭയില്‍ അവതരിപ്പിക്കുന്നതില്‍ സുനി ചേട്ടന്‍റെ വൈഭവം എടുത്തു പറയേണ്ടത്. തീര്‍ച്ചയായും ഇന്ത്യന്‍ പാര്‍ലിമെന്‍റില്‍ തൃശൂര്‍ക്കാരുടെ ശബ്ദമായി സുനി ചേട്ടന്‍ ഉണ്ടാവേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here