വെണ്ടയ്ക്കയുടെ ഗുണങ്ങള്‍ ചെറുതല്ല.

0
78
ന്യൂഡെല്‍ഹി: (KVARTHA) നമ്മള്‍ സാധാരണ കണ്ടുവരുന്നതും ഭക്ഷണത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നതുമായ ഒരു സാധാരണ ഇനം പച്ചക്കറികളില്‍ പെട്ടതാണ് വെണ്ടക്ക.
എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ അറിയാമോ? ഔഷധഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറി ഇനമാണിത്. പല തരത്തിലുള്ള പോഷകങ്ങളും പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കൊഴുപ്പ്, നാരുകള്‍, കാർബോഹൈഡ്രേറ്റ്, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്ബ്, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവയൊക്കെ വെണ്ടയില്‍ അടങ്ങിയിട്ടുണ്ട്.
ആരോഗ്യ ഗുണങ്ങള്‍

നാരുകളാല്‍ നിറഞ്ഞ വെണ്ടയ്ക്ക പോഷകങ്ങളുടെ ഉറവിടമാണ്. ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും ഇത് സഹായിക്കുന്നു. നമ്മുടെ നിത്യാഹാരത്തില്‍ വെണ്ടയ്ക്ക ഉള്‍പ്പെടുത്തുകയാണെങ്കില്‍ കാഴ്ചശക്തി വർധിപ്പിക്കാനും നല്ലതാണ്. ശരീരത്തിന് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും വെണ്ടക്കയില്‍ അടങ്ങിയ വിറ്റാമിൻ സി ഏറെ സഹായകമാണ്. ഗ്യാസ് പോലെയുള്ള വയറിന്റെ പ്രശ്നങ്ങള്‍ ഇല്ലാതാകാനും നല്ലതാണ്. ആസ്തമ പോലെയുള്ള ശ്വാസകോശ രോഗങ്ങളില്‍ നിന്നും ആശ്വാസം നേടാനും സഹായിക്കും. അതിനു ആവശ്യമുള്ള ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും വെണ്ടക്കയില്‍ ലഭ്യമാണ്.

അതുപോലെ സ്ത്രീകള്‍ ഗർഭകാലത്ത് വെണ്ടയ്ക്ക കഴിക്കുന്നത് ശീലമാകുകയാണെങ്കില്‍ ഭ്രൂണാവസ്ഥയില്‍ തലച്ചോറിന്റെ വളർച്ചയ്ക്ക് ആവിശ്യമായ ഫോളിക് ആസിഡുകളും ലഭിക്കാൻ സഹായിക്കും. ഇതിലെ നാരുകള്‍ ചെറുകുടലിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിനാല്‍ നമ്മുടെ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായിക്കുന്നതാണ്. ഗർഭ കാലത്തു മാത്രമല്ല സ്ത്രീകളുടെ ആരോഗ്യത്തിനു തന്നെ വെണ്ടയ്ക്ക ആഹാരത്തില്‍ ചേർക്കുന്നത് ഗുണകരമാണ്. ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും രക്ത സമ്മർദം നിയന്ത്രിക്കാനും നല്ലതാണ്. ഇത് എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വിറ്റാമിനുകളും മിനറലുകളും നിറഞ്ഞത് കൂടിയാണ്.

വിറ്റാമിന്‍ എ-യോടൊപ്പം തന്നെ ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ത്വക്ക് രോഗങ്ങള്‍ ഇല്ലാതാക്കാനും വെണ്ടയ്ക്ക നല്ലതാണ്. ചുമ, ജലദോഷം എന്നിവയില്‍ നിന്ന് വിട്ട് നില്‍ക്കാനും ഒപ്പം ചർമ്മ സംരക്ഷണത്തിനും വെണ്ടയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

വെണ്ടക്കയെ പല തരം കറികളായും തോരനായും മെഴുക്കുപെരുട്ടിയായും നമ്മള്‍ സാധാരണ മലയാളികള്‍ കഴിക്കാറുള്ളതാണ്. ഇനി നമ്മുടെ അടുക്കളയില്‍ ഭക്ഷണ സാധനങ്ങളില്‍ വെണ്ടക്കയും ഇരിക്കട്ടെ. ആരോഗ്യമുള്ള ശരീരത്തിന് പോഷകങ്ങളും വിറ്റാമിനുകളും മിനറല്‍സും കാല്‍സ്യവും എല്ലാം ആവശ്യമാണ്. അതെല്ലാം കഴിവതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കുക. എന്നാല്‍ ഒരു അസുഖത്തിനും, ഗുണങ്ങളുള്ള ഭക്ഷണങ്ങളോ മറ്റു മരുന്നുകളോ ആശ്രയിക്കാതെ ഡോക്ടറെ കാണേണ്ടതും ശീലമാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here