‘ഓട്ടോറിക്ഷകളിൾ സുരേഷ്‌ഗോപി പോസ്റ്ററുകൾ’; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് ബിജെപി.

0
58

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകൾ പതിപ്പിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ നൽകുന്ന വിശദീകരണം. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോർ ബിജെപി എന്നാണ് പോസ്റ്ററിലെ വാചകം.

ലോക് സഭ തെരെഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ അണിയറയിൽ നീക്കങ്ങൾ സജീവമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. അതിന്റെ ഭാഗമായി സ്ഥാനാർഥികളാവാൻ സാധ്യതയുള്ളവരെ മണ്ഡലത്തിൽ സജീവമാക്കുകയാണ് പാർട്ടികൾ. പക്ഷെ തൃശൂരിൽ ബിജെപി ഒരുപടി മുന്നിൽ നിന്ന് പരസ്യ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.

രണ്ടുപ്രാവശ്യം വന്ന് പരാജയപ്പെട്ട വ്യക്തിയാണ് സുരേഷ് ഗോപി പല രീതിയിലുള്ള നല്ല പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നുവെന്നും പ്രാദേശിക നേതാക്കൾ പ്രതികരിച്ചു. അദ്ദേഹം നല്ലൊരു വ്യക്തിയാണെന്ന് മനസിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തിന് പിന്തുണയായി പരസ്യം പതിപ്പിച്ചതെന്ന് . നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കും. നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് എന്നും പ്രദേശിക നേതാക്കൾ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here