മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം തുടർച്ചയായ രണ്ടാം വർഷവും തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൊട്ടാരക്കരയിൽ നടന്ന തദ്ദേശദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
പുരസ്കാരം നഗരത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്ന് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഈ പുരസ്‌കാര വിജയം നഗരസഭയുടെ ഉത്തരവാദിത്വം കൂട്ടുകയാണ് ചെയ്യുന്നത്. ആ ഉത്തരവാദിത്വം നിറവേറ്റുമെന്ന് ഈ അവസരത്തിൽ ഉറപ്പ് നൽകുന്നുവെന്നും ആര്യാ രാജേന്ദ്രൻ കുറിച്ചു.
സ്വരാജ് ട്രോഫി പുരസ്‌കാര വിജയത്തിന് വേണ്ടി പ്രയത്നിച്ച ഡെപ്യൂട്ടി മേയർ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാർ/ചെയർപേഴ്സൻമാർ, കൗൺസിലർമാർ, സെക്രട്ടറി, മറ്റ് ജീവനക്കാർ തുടങ്ങി എല്ലാപേർക്കും നന്ദി അറിയിക്കുന്നുവെന്നും മേയർ കുറിച്ചു.