വിവാഹ ഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് കയറിയ ദളിത് വരന് ക്രൂര മർദ്ദനം.

0
54

ഗുജറാത്തിൽ വിവാഹ ഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് കയറിയ ദളിത് വരന് ക്രൂര മർദ്ദനം. ഗാന്ധിനഗർ ജില്ലയിലെ ചദസന ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വികാസ് ചാവ്ദ എന്ന യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വരനും സംഘവും വധുവിൻ്റെ വീട്ടിലേക്ക് ഘോഷയാത്രയായി പോകുമ്പോഴായിരുന്നു സംഭവം. യാത്ര കടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം യുവാവിനെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ഉയർന്ന സമുദായത്തിൽ പെട്ടവർക്ക് മാത്രമേ കുതിര സവാരി ചെയ്യാൻ കഴിയൂ എന്ന് പറഞ്ഞായിരുന്നു ആക്രമണം. യുവാവിനെ ജാതീയമായി അധിക്ഷേപിച്ച പ്രതികൾ ബാൻഡ് സംഘത്തെയും മർദിച്ചു.

യുവാവിന്റെ പരാതിൽ കേസെടുത്ത പൊലീസ്, നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒബിസി വിഭാഗത്തിൽപ്പെട്ട സൈലേഷ് താക്കൂർ, ജയേഷ് താക്കൂർ, സമീർ താക്കൂർ, അശ്വിൻ താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341, 323, 504, 114, 506 (2) എന്നീ വകുപ്പുകളും എസ്‌സി/എസ്‌ടി ആക്‌ട് വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here