ശ്രീരാമസ്വാമിയുടെ അനുഗ്രഹമുള്ള 9 നക്ഷത്രക്കാര്‍

0
74

ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാര്‍ക്ക് ജന്മനാ ശ്രീരാമസ്വാമിയുടെ കടാക്ഷം ലഭിക്കുന്നുവെന്ന് പറയുന്നു. ഇവര്‍ക്ക് ജീവിതത്തില്‍ ശ്രീരാമദേവന്റെ കൃപയാല്‍ സര്‍വ്വൈശ്വര്യങ്ങളും തന്നെ വന്നുചേരുന്നു. ജനനം മുതല്‍ക്കേ ശ്രീരാമസ്വാമിയുടെ അനുഗ്രഹം കൈവരുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് ഈ ലേഖനത്തിലൂടെ നമുക്ക് നോക്കാം.

പുണര്‍തം

പുണര്‍തം നക്ഷത്രം എന്നത് ശ്രീരാമസ്വാമിയുടെ ജന്‍മ നക്ഷത്രമാണ്. അതിനാല്‍ പുണര്‍തം നക്ഷത്രക്കാര്‍ക്ക് തീര്‍ച്ചയായും ശ്രീരാമസ്വാമിയുടെ കടാക്ഷമുണ്ട്. ഭഗവാനെ ആരാധിച്ച് മുന്നോട്ട് പോയാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയങ്ങള്‍ തന്നെ ലഭിക്കുന്നതായിരിക്കും. സര്‍വ്വൈശ്വര്യവും സമ്പത്തും നിങ്ങളെ തേടിയെത്തും. ഭഗവാന്റെ കടാക്ഷവും ഹനുമാന്‍ സ്വാമിയുടെ രക്ഷാകവചവും ഇവര്‍ക്കൊപ്പമുണ്ടാകും.

പൂയം

ജനനം മുതല്‍ ശ്രീരാമസ്വാമിയുടെ അനുഗ്രഹമുള്ള നക്ഷത്രക്കാരാണ് പൂയം നക്ഷത്രക്കാര്‍. പൂയം നക്ഷത്രക്കാര്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഭരതന്റെ നക്ഷത്രം കൂടിയാണ് ഇത്. ഭഗവാനെ ആരാധിക്കുകയാണെങ്കില്‍ പെട്ടെന്ന് ഫലം ലഭിക്കുന്ന ഒരു നക്ഷത്രമാണ് പൂയം നക്ഷത്രക്കാര്‍. ഭഗവാന്റെ കൃപയാല്‍ ജീവിതത്തില്‍ സര്‍വ്വവിധ ഭാഗ്യം തന്നെ കൈവരുന്നതായിരിക്കും. നിങ്ങള്‍ മുടങ്ങാതെ ശ്രീരാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ശ്രീരാമ നാമങ്ങള്‍ ജപിക്കുകയും ചെയ്യുക.

രേവതി

ശ്രീരാമ ഭഗവാന്റെ പിതാവായ ദശരഥന്റെ നക്ഷത്രമാണ് രേവതി നക്ഷത്രം. അതിനാല്‍ത്തന്നെ രേവതി നക്ഷത്രക്കാരായവര്‍ക്ക് ശ്രീരാമസ്വാമിയുടെ കടാക്ഷത്താല്‍ ജീവിതത്തില്‍ ഉയര്‍ച്ച, സന്തോഷം എന്നിവ വന്നുചേരും. ശ്രീരാമസ്വാമിയെ ആരാധിച്ച് നിങ്ങള്‍ മുന്നോട്ട് പോകുക. നിങ്ങള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും വിട്ടുമാറുന്നതായിരിക്കും. ശ്രീരാമ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ഭഗവാന്റെ മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തിലേക്ക് സൗഭാഗ്യം കടന്നുവരുന്നതായിരിക്കും.

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. കാരണം നാഗങ്ങളുമായി ബന്ധപ്പെട്ട് വളരെയധികം പറയുന്ന ഒരു നക്ഷത്രമാണ് ആയില്യം നക്ഷത്രം. ലക്ഷ്മണന്റെയും ശത്രുഘ്‌നന്റെയും നക്ഷത്രമാണ് ആയില്യം നക്ഷത്രം. ലക്ഷ്യം നേടുക, ജീവിതത്തില്‍ മനസമാധാനം വരാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ തീര്‍ച്ചയായും ഭഗവാനെ ആരാധിക്കുക. ഭഗവാന്റെ കടാക്ഷത്താല്‍ തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യഫലങ്ങള്‍ കടന്നുവരുന്നതായിരിക്കും. ലക്ഷ്മണന്റെയും ശത്രുഘ്‌നന്റെയും അനുഗ്രഹം കൂടി നിങ്ങളുടെ കൂടെയുണ്ട്.

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് ജനനം മുതല്‍ ശ്രീരാമസ്വാമിയുടെ അനുഗ്രഹമുണ്ട്. ഭഗവാനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഉത്തമമായ ഫലങ്ങള്‍ തന്നെ കടന്നുവരുന്നതായിരിക്കും. എവിടെയും വിജയിക്കാനുള്ള അവസരങ്ങള്‍ ജീവിതത്തിലുണ്ടാകും. എവിടെയും തടസ്സങ്ങളില്ലാതെ മുന്നേറാന്‍ സാധിക്കും. നിത്യവും നിങ്ങള്‍ ഭഗവാനെ മറക്കാതെ ആരാധിക്കുക. സാധിക്കുന്ന വേളകളിലെല്ലാം ശ്രീരാമ സ്വാമിയുടെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. രാമമന്ത്രങ്ങള്‍ ജപിക്കുക. തീര്‍ച്ചയായും ജീവിതത്തില്‍ ശുഭഫലങ്ങള്‍ തന്നെ കൈവരുന്നതായിരിക്കും.

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് തീര്‍ച്ചയായും ശ്രീരാമസ്വാമിയുടെ അനുഗ്രഹമുണ്ട്. ജീവിതത്തില്‍ ഉയര്‍ച്ച, സന്തോഷം, അംഗീകാരങ്ങള്‍ എന്നിവ ജീവിതത്തില്‍ കൈവരും. കര്‍മ്മരംഗത്തും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഒരു കാര്യത്തിലും നിങ്ങള്‍ക്ക് മുട്ടുവരില്ല. തീര്‍ച്ചയായും നിങ്ങള്‍ ശ്രീരാമചന്ദ്രനെ ആരാധിക്കുക. പെട്ടെന്ന് തന്നെ ജീവിതത്തിലേക്ക് നല്ല ഫലങ്ങള്‍ കടന്നുവരുന്നതായിരിക്കും.

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ജനനം മുതല്‍ ഭഗവാന്റെ അനുഗ്രഹങ്ങള്‍ ലഭിക്കുന്നു. ഭഗവാന്റെ കടാക്ഷത്താല്‍ ജീവിതത്തില്‍ ഒന്നിനുപുറകേ ഒന്നായി ഐശ്വര്യങ്ങള്‍ കടന്നുവരും. സന്തോഷം, ഉയര്‍ച്ച, വിജയങ്ങള്‍, ജോലി വിജയം എന്നിവ എപ്പോഴും കടന്നുവരും. എന്നാല്‍ നിത്യവും രാമമന്ത്രങ്ങള്‍ ഉരുവിടുക. ശ്രീരാമസ്വാമിയെ ആരാധിക്കുക. ശ്രീരാമക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. ഇപ്രകാരം ചെയ്താല്‍ സര്‍വ്വൈശ്വര്യങ്ങള്‍ തന്നെ ജീവിതത്തിലേക്ക് കടന്നുവരും.

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഭഗവാന്റെ കടാക്ഷം ജനനം മുതലുണ്ട്. തീര്‍ച്ചയായും നിങ്ങള്‍ മുടക്കം കൂടാതെ ശ്രീരാമസ്വാമിയെ ആരാധിക്കുക. ഭഗവാന്റെ കടാക്ഷത്താല്‍ ജീവിതത്തില്‍ പെട്ടെന്ന് തന്നെ ഉയര്‍ച്ച ലഭിക്കുന്നതായിരിക്കും. സൗഭാഗ്യനേട്ടങ്ങള്‍ തേടിയെത്തും. ഏത് ദുഷ്‌കരമായ അവസ്ഥയിലും രാമനാമം ജപിച്ചാല്‍ തടസ്സങ്ങളെല്ലാം മാറുന്നതായിരിക്കും. തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തില്‍ എല്ലാ മേഖലയിലും വിജയം കൈവരുന്നതായിരിക്കും. ഭഗവാനെ മുടക്കം കൂടാതെ ആരാധിക്കുക.

ഉത്രം

ഭഗവാന്റെ അനുഗ്രഹം ജന്‍മനാ ഉള്ളവരാണ് ഉത്രം നക്ഷത്രക്കാര്‍. ജീവിതത്തില്‍ ഉയര്‍ച്ച നേടാനുള്ള പല അവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഭഗവാനെ നിത്യവും ആരാധിക്കുക. ശ്രീരാമ മന്ത്രങ്ങള്‍ ജപിക്കുക. എത്ര ദുഷ്‌കമരമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരാണെങ്കില്‍ കൂടി ആ അവസ്ഥയ്ക്ക് പരിഹാരം കാണാനാകുന്ന സമയമാണ് ഇത്. ഭഗവാനെ ആരാധിക്കുന്നതിലൂടെ രാജയോഗ ഫലങ്ങള്‍ തന്നെ ലഭിക്കുന്നതായിരിക്കും. സാധിക്കുന്ന വേളകളിലെല്ലാം ശ്രീരാമ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. ജീവിതത്തില്‍ പെട്ടെന്ന് തന്നെ ഉയര്‍ച്ച കൈവരുന്നതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here