ഓസ്‌ട്രേലിയൻ ഓപ്പൺ: ബൊപ്പണ്ണ-എബ്ഡൻ ജോഡി ക്വാർട്ടർ ഫൈനലിൽ.

0
42

ഇന്ത്യൻ ടെന്നീസ് വെറ്ററൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ പങ്കാളി മാത്യു എബ്ഡനും ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മെൽബണിൽ, നെതർലൻഡിന്റെ വെസ്ലി കൂൾഹോഫ്, ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക് സഖ്യത്തെ തകർത്താണ് മുന്നേറ്റം. ഒരു മണിക്കൂറും 43 മിനിറ്റും നീണ്ട പോരാട്ടത്തിൽ 7-6, 7-6നായിരുന്നു ജയം.

43-കാരനായ ബൊപ്പണ്ണ ആദ്യമായാണ് ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്. അടുത്ത റൗണ്ടിൽ ഇരുവരും അർജന്റീനിയൻ സഖ്യമായ മാക്സിമോ ഗോൺസാലസ്-ആന്ദ്രേസ് മൊൾട്ടെനി സഖ്യത്തെ നേരിടും. മൂന്നാം റൗണ്ടിൽ ജാക്സൺ വിത്രോ, നഥാനിയൽ ലാമോൺസ് സഖ്യത്തിനെതിരെ 7-6(5), 3-6, 7-6(5) എന്ന സ്‌കോറിന് ത്രസിപ്പിക്കുന്ന വിജയത്തിന്റെ പിൻബലത്തിലാണ് അർജന്റീനക്കാർ ക്വാർട്ടറിൽ പ്രവേശിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here