രാമക്ഷേത്ര ഉദ്ഘാടനത്തിനു മുന്നോടിയായി അയോധ്യയില്‍നിന്ന് കാശിയിലേക്ക്’രാംജ്യോതി’ കൊണ്ടുവരുന്നത് രണ്ടു മുസ്ലീം സ്ത്രീകള്‍ ആയിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വാരണാസി സ്വദേശികളായ നസ്നീന്‍ അന്‍സാരി, നജ്മ പര്‍വീണ്‍ എന്നിവരാകും രാംജ്യോതി കൊണ്ടുവരിക. രാമന്‍ തങ്ങളുടെ പൂര്‍വ്വികരാണെന്നും എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ഒന്നാണെന്നുമുള്ള സന്ദേശം നല്‍കാനായി മുസ്‌ലിം വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലൂടെ ഇവര്‍ രാംജ്യോതി കൊണ്ടുപോകുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഈ രണ്ടു സ്ത്രീകളും അയോധ്യയിലേക്ക് പുറപ്പെടും. കാശിയിലെ ഡോംരാജ് ഓം
രാംജ്യോതി കൊണ്ടുപോകുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഈ രണ്ടു സ്ത്രീകളും അയോധ്യയിലേക്ക് പുറപ്പെടും. കാശിയിലെ ഡോ രാജ് ചൗധരിയും പാടല്‍പുരി മഠത്തിലെ മഹന്ത് ബാലക് ദാസും ഇവരുടെ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. മഹന്ത് ശംഭു ദേവാചാര്യയാണ് രാമജ്യോതി സ്ത്രീകള്‍ക്ക്കൈമാറുക. രാമജ്യോതിയുമായി ഞായറാഴ്ച യാത്ര തിരിക്കുന്ന ഇവര്‍ ജനുവരി 21 മുതല്‍ രാമജ്യോതി വിതരണം ചെയ്യുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.