അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുളളിലാണ് രാജി. ഡിസംബർ അവസാനവാരമാണ് അപ്രതീക്ഷിതമായി അമ്പാട്ടി റായുഡു ജഗൻമോഹൻ റെഡ്ഡിയെ കണ്ട് പാർട്ടി അംഗത്വമെടുത്തത്. എന്നാൽ ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ രാജി പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്നും, രാജി സമർപ്പിച്ചെന്നും അമ്പാട്ടി റായുഡു അറിയിച്ചു.
‘‘വൈഎസ്ആർസിപി പാർട്ടിയിൽനിന്ന് രാജിവയ്ക്കാനും രാഷ്ട്രീയത്തിൽനിന്ന് തൽക്കാലം ഇടവേളയെടുക്കാനും തീരുമാനിച്ച വിവരം അറിയിക്കാനാണ് ഈ പോസ്റ്റ്. ഭാവി പരിപാടികൾ അതതു സമയത്ത് എല്ലാവരെയും അറിയിക്കുന്നതായിരിക്കും. നന്ദി.’’ – എക്സ് പ്ലാറ്റ്ഫോമിലെ ലഘു കുറിപ്പിൽ അമ്പാട്ടി റായുഡു വ്യക്തമാക്കി.