സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന

0
88

പവന് 160 രൂപ കൂടി 46,560 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധനവാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5820 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 200 രൂപയാണ് കൂടിയത്. ഇതോടെ 46,400 ആയിരുന്നു ഇന്നലത്തെ സ്വര്‍ണ വില.

ഈ മാസം ഡിസംബര്‍ നാലിന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5885 എന്നതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വില. അന്ന് പവന് 47,080 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. റെക്കോഡിലേക്ക് കേവലം 600 രൂപയുടെ വ്യത്യാസമെ നിലവില്‍ ഉള്ളൂ എന്ന് സാരം.

ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഡിസംബര്‍ 13 നാണ്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45320 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5665 രൂപയും ആയിരുന്നു. ഈ മാസം 13 ദിവസങ്ങളിലും 46000 രൂപക്ക് മുകളില്‍ ആണ് ഒരു പവന്‍ സ്വര്‍ണം വിറ്റഴിച്ചത്. അതിനാല്‍ തന്നെ ഇനിയുള്ള ഒരാഴ്ചയിലും സ്വര്‍ണത്തിന് കാര്യമായ വിലയിടിവ് പ്രതീക്ഷിക്കേണ്ട എന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here