‘യൂറോപ്പില്‍ ഇസ്ലാമിന് സ്ഥാനമില്ല’: തുറന്നടിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി.

0
63

യൂറോപ്പില്‍ ഇസ്ലാമിന് സ്ഥാനമില്ലെന്ന് തുറന്നടിച്ച് ഇറ്റലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇസ്ലാമിക സംസ്‌കാരം യൂറോപ്യന്‍ സംസ്കാരവുമായി പൊരുത്തപ്പെടുന്നതല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ശരീഅത്ത് നിയമം ഇറ്റലിയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മെലോണി കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക സംസ്‌കാരത്തിൽ നിന്ന് വ്യത്യസ്തമായിയൂറോപ്യന്‍ സംസ്കാരവും അത് മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളും അവകാശങ്ങളും തമ്മില്‍ യോജിച്ച് പോകില്ലെന്നും അവര്‍ വ്യക്തമാക്കി.

മെലോണി അംഗമായ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സംഘടിപ്പിച്ച ഒരു രാഷ്ട്രീയ പരിപാടിക്കിടെയായിരുന്നു മെലോണിയുടെ പരാമര്‍ശം. ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പങ്കെടുത്തിരുന്നു.

ദുബായില്‍ വെച്ചുനടന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊന്നിച്ചുള്ള മെലോണിയുടെ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ തരംഗം സൃഷ്ടിച്ചിരുന്നു. നല്ല സുഹൃത്തുക്കള്‍ കോപ് 28-ല്‍’ എന്ന അടിക്കുറിപ്പോടെയാണ് മെലോണി ചിത്രം പങ്കുവച്ചത്. ‘മെലഡി’ (#Melodi) എന്ന ഹാഷ് ടാഗും ഒപ്പമുണ്ടായിരുന്നു. നേരത്തേ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മെലോണി ഇന്ത്യയില്‍ വന്നിരുന്നു. ഇതുവരെ 463.5k ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. നേരത്തേ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മെലോണി ഇന്ത്യയില്‍ വന്നിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച സെല്‍ഫി എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധത്തെ ബന്ധപ്പെടുത്തികൊണ്ട്, ഉചിതമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി മോദി 2024 ലെ ലോക്സഭാ പ്രചാരണത്തിനായി മെലോണിയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു. ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന തീവ്ര വലതു പാര്‍ട്ടിയുടെ നേതാവായ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here