മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്(75) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന മൊയ്തീൻ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.