കണ്ണൂർ ആയൂർവേദ കോളജിൽ ഒഴിവുകൾ

0
72

കണ്ണൂർ ഗവൺമെന്റ് ആയൂർവേദ കോളജിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും.

ആർ.എം.ഒ.(അലോപ്പതി), ജൂനിയർ കൺസൾട്ടന്റ്(ഗൈനക്കോളജി), പീഡിയാട്രിഷ്യൻ തസ്തികകളിലാണു നിയമനം. ആർ.എം.ഒ.(അലോപതി) തസ്തികയിൽ ഡിസംബർ 19നു രാവിലെ 11നും ജൂനിയർ കൺസൾട്ടന്റ്(ഗൈനക്കോളജി), പീഡിയാട്രിഷ്യൻ തസ്തികകളിൽ 20നു രാവിലെ 11നുമാണ് അഭിമുഖം.

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ശരി പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും സഹിതം കോളജ് പ്രിൻസിപ്പാളിന്റെ ചേംബറിൽ അഭിമുഖത്തിനു ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 0497 28000167.

LEAVE A REPLY

Please enter your comment!
Please enter your name here