ശേഷം മൈക്കിൽ ഫാത്തിമ സംവിധായകൻ മനു സി. കുമാറിന്റെ കഥയിൽ ഒരുങ്ങുന്ന അടുത്ത ചിത്രം ‘SG257’ൽ സുരേഷ് ഗോപി (Suresh Gopi) നായകൻ. വർക്കിങ് ടൈറ്റിൽ അല്ലാതെ സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് മറ്റഭിനേതാക്കൾ. സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്ന് നിർമിക്കും.
ജിത്തു കെ. ജയനാണ് കഥയുടെ സഹരചയിതാവ്. മനു സി. കുമാർ തിരക്കഥാകൃത്തു കൂടിയാണ്. ക്യാമറ- അജയ് ഡേവിഡ് കാച്ചപ്പള്ളി, സംഗീതം- രാഹുൽ രാജ്, എഡിറ്റർ- മൻസൂർ മുത്തൂറ്റി, ആർട്ട്- സുനിൽ കെ. ജോർജ്, കോ-പ്രൊഡ്യൂസർ- മനോജ് ശ്രീകണ്ഠ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജ സിംഗ്, കൃഷ്ണകുമാർ; ലൈൻ പ്രൊഡ്യൂസർ- ആര്യൻ സന്തോഷ്, കോസ്റ്യൂംസ്- നിസാർ റഹ്മത്ത്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ- പൗലോസ് കരുമാറ്റം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ്- നവീൻ മുരളി, ഡിസൈൻ -ഓൾഡ് മങ്ക്സ്.ചിത്രീകരണം ഉടൻ ആരംഭിക്കും.