സംസ്ഥാനത്ത് ഉച്ചഭാഷിണികൾക്ക് നിരോധനം ഏർപ്പെടുത്തി മോഹൻ യാദവ്

0
93

മധ്യപ്രദേശ് മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് ഉച്ചഭാഷിണികൾക്ക്  നിരോധനം ഏർപ്പെടുത്തി മോഹൻ യാദവ് . ആരാധനാലയങ്ങളിലും  പൊതു സ്ഥലങ്ങളിലും സ്ഥാപിക്കുന്ന ഉച്ചഭാഷിണികൾക്കാണ് നിരോധനം.

2005 ജൂലൈയിലെ സുപ്രീം കോടതി (Supreme Court) വിധി ഉദ്ധരിച്ചാണ് രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണികളും സംഗീത സംവിധാനങ്ങളും പൊതു സ്ഥലങ്ങളിൽ (പൊതു അടിയന്തര സാഹചര്യങ്ങൾ ഒഴികെ) ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്.

ശബ്ദമലിനീകരണം ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here