മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സംഭാഷണമില്ലാത്ത സസ്പെൻസ് ത്രില്ലർ ചിത്രം ‘നീലരാത്രി’ ഡിസംബർ 29ന് പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
സുരാജ് വെഞ്ഞാറമൂട്, ദിലീപ് എന്നിലർ അഭിനയിച്ച ‘സവാരി’ എന്ന ചിത്രത്തിനു ശേഷം അശോക് നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീലരാത്രി’ നിശ്ശബ്ദ ചിത്രമായതിനാൽ ഇന്ത്യയിലെ എല്ലാ ഭാഷകളിലും അവതരിപ്പിക്കും.
ഭഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘നീലരാത്രി’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ്.ബി. പ്രജിത് നിർവ്വഹിക്കുന്നു.
പുതിയ തലമുറയുടെ വേഗമേറിയ ജീവിത ശൈലിയിൽ അവരറിയാതെ സംഭവിക്കുന്ന മൂല്യച്ചുതികളും അത് മൂലം ചെന്നെത്തുന്ന കെണികളും ഒരു ദിവസം രാത്രിയിൽ നടക്കുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളും ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ‘നീലരാത്രി’.
ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു ചിത്രം നിർമിക്കുന്നു.